ഡല്‍ഹി: പ്രതിപക്ഷം പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ എംപിമാരുടെ ധര്‍ണ പാര്‍ലമെന്റില്‍ ഫലം കണ്ടില്ല. ‘ജനാധിപത്യത്തെ സംരക്ഷിക്കൂ,പാര്‍ലമെന്റ് ചേരുവാന്‍ അനുവദിക്കൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി എന്‍ഡിഎ എംപിമാരുടെ ധര്‍ണ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയുടെ മുന്നില്‍ നടന്നു. പാര്‍ലമെന്റ് ചേരുവാന്‍ പ്രതിപക്ഷ എംപിമാര്‍ സഹകരിക്കണമെന്നു കാട്ടിയും എന്‍ഡിഎ എംപിമാര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം ഫലം കണ്ടില്ല.
ലോക്സഭ തുടങ്ങി രണ്ടു മിനിറ്റുകള്‍ക്കുള്ളില്‍ ബഹളം രൂക്ഷമായതോടെ സഭ ഇന്നത്തേക്കു പിരിഞ്ഞു. രാജ്യസഭയിലും പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. ഇതേ തുടര്‍ന്ന് ഉച്ചക്ക് 12 മണിവരെ രാജ്യസഭയും നിര്‍ത്തിവച്ചു.
Discussion about this post