വർക്കലയിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ പോലീസിന്റെ അതിക്രൂര മർദനം. വർക്കല ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി സുധീഷിനാണ് പോലീസിന്റെ മർദനം ഏറ്റത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വളപ്പിനു പുറത്ത് സുധീഷ് ഉൾപ്പെടെയുള്ള വിദ്യാർതഥികൾ പടക്കം പൊട്ടിച്ചിരുന്നു.
അധ്യാപകർ പറഞ്ഞിട്ടും അവർ പടക്കം പൊട്ടിക്കുന്നത് നിർത്തിയില്ല എന്നുകാട്ടി സ്കൂൾ പ്രിൻസിപ്പൽ ആണ് പോലീസിൽ പരാതിപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലെത്തിയ പോലീസ് സ്കൂൾ ക്യാംപസിൽ വച്ച് വിദ്യാർത്ഥികൾക്കു നേരെ ലാത്തി വീശുകയും പിന്നീട് സുധീഷിനെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു.വർക്കല എസ്ഐയുടെ നേതൃത്വത്തിലായിരുന്നു പോലീസ് സംഘം വിദ്യാർത്ഥികളെ ക്രൂര മർദനത്തിനിരയാക്കിയത്
കേരള സംസ്ഥാന കബഡി ടീമിൽ അംഗമായ വിദ്യാർത്ഥിയ്ക്ക് നേരെ ആയിരുന്നു പോലീസിന്റെ ക്രൂരത. നവംബർ ഏഴിന് ദേശീയ മീറ്റിൽ പങ്കെടുക്കാനിരിക്കെയാണ് സുധീഷിന് പോലീസുകാരിൽ നിന്ന് ക്രൂര മർദനമേറ്റത്. ഇതോടെ മീറ്റിൽ പങ്കെടുക്കാനുള്ള സാധ്യതകളും മങ്ങിയെന്ന് കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയും പോലീസ് തന്നെ മർദിച്ചുവെന്ന് സുധീഷും വ്യക്തമാക്കി.
Discussion about this post