പാലക്കാട്: ആദിവാസി മേഖലയായ അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ വെളളകുളം ഊരിലെ നാഗരാജ് വിജയലക്ഷ്മി ദമ്പതികളുടെ മൂന്നുമാസം പ്രായമുളള ആണ്‍കുഞ്ഞാണ് മരിച്ചത്. ഹൃദയവാല്‍വിനുണ്ടായ തകരാറാണ് മരണകാരണമായത്.ജനിച്ചപ്പോള്‍ തന്നെ കുഞ്ഞിന് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. അട്ടപ്പാടിയില്‍ ഈ വര്‍ഷത്തെ എട്ടാമത്തെ ശിശുമരണമാണിത്. ഇതുകൂടാതെ അഞ്ച് ഗര്‍ഭസ്ഥ ശിശുക്കളും അട്ടപ്പാടിയില്‍ ഈ വര്‍ഷം ഇതുവരെ മരിച്ചിട്ടുണ്ട്.
അട്ടപ്പാടിയില്‍ ശിശുമരണം തടയുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷേമപദ്ധതികള്‍ ഇനിയും നടപ്പിലാക്കിയിട്ടില്ല. മതിയായ ആരോഗ്യസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും ആവശ്യത്തിന് പോഷകാഹാരം എത്തിക്കുന്നതിനുമുള്ള പദ്ധതികളും ഫലം കണ്ടിട്ടില്ല. അട്ടപ്പാടിക്കു പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യവും സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.
പോഷകാഹാരക്കുറവ് മൂലമാണ് അട്ടപ്പാടിയില്‍ ശിശുമരണം സംഭവിക്കുന്നതെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍നിന്നുള്ള വിദഗ്ദ്ധസംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Discussion about this post