[highlight] രണ്ടരലക്ഷം രൂപ വായ്പ നല്‍കാനുള്ള ശുപാര്‍ശ ധനവകുപ്പ് എതിര്‍ക്കില്ല [/highlight]
കോഴിക്കോട്: സംസ്ഥാന മദ്രസ അധ്യാപകക്ഷേമനിധി അംഗങ്ങള്‍ക്കു പലിശരഹിത ഭവനവായ്പ പരിഗണനയില്‍. ഏഴുവര്‍ഷം തിരിച്ചടവുകാലാവധിയില് രണ്ടരലക്ഷം രൂപ വായ്പ നല്‍കാനുള്ള ശുപാര്‍ശ ക്ഷേമനിധി ബോര്‍ഡ് ധനവകുപ്പിന്റെ അംഗീകാരത്തിനു സമര്‍പ്പിച്ചുവെന്ന വാര്‍ത്ത മംഗളം പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാരിനു സാമ്പത്തികബാധ്യതയില്ലാത്ത തരത്തിലുള്ള ശുപാര്‍ശയില്‍ ധനവകുപ്പ് തടസമുന്നയിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏകദേശം 15,000 മദ്രസ അധ്യാപകരുള്‍പ്പെട്ട ക്ഷേമനിധിയുടെ പ്രവര്‍ത്തനത്തിനായി കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചിരുന്നു. ഈതുക കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ സ്ഥിരനിക്ഷേപമാണ്.
ന്യൂനപക്ഷക്ഷേമ കോര്പറേഷന് മുഖേനയാകും മദ്രസ അധ്യാപകര്‍ക്കു ഭവനവായ്പ നല്‍കുക. സ്ഥിരംനിക്ഷേപത്തിനു പലിശയിനത്തില്‍ ജില്ലാ സഹകരണ ബാങ്കില്‍നിന്നു ലഭിച്ച ഒരുകോടി രൂപ വിനിയോഗിച്ച് ഭവനവായ്പയുടെ പലിശ നേരിട്ടു തിരിച്ചടയ്ക്കാനാണു ക്ഷേമനിധി ബോര്‍ഡിന്റെ ആലോചന. അധ്യാപകര്‍ വായ്പാഗഡുക്കള്‍ മാത്രം അടച്ചാല്‍ മതി.
ന്യൂനപക്ഷക്ഷേമവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ പ്രശ്നങ്ങള്‍ ചര്ച്ചചെയ്ായന് മന്ത്രി മഞ്ഞളാംകുഴി അലി വിളിച്ചുചേര്‍ത്ത യോഗം ഈ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു.
Discussion about this post