സോഷ്യല്‍ മീഡിയകളില്‍ സൈന്‍ ഓഫ് എടുക്കാന്‍ പലതവണ പരാജയപ്പെടുന്ന പാക് മാധ്യമപ്രവര്‍ത്തകന്‍ നവാബ് ചാന്ദിന്റെ വീഡിയൊ ഹിറ്റായിരുന്നു. സല്‍മാന്‍ഖാന്‍ ചിത്രം
‘ഭജ്‌രംഗി ഭായ്ജാനി’ലെ നവാസുദ്ദീന്‍ സിദ്ധിഖ്വിയുടെ കഥാപാത്ര രൂപീകരണത്തിന് ചാന്ദ് പ്രചോദനമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് തന്നെ കടമെടുത്തതില്‍ നഷ്ടപരിഹാരം നല്‍കണമെന്ന ചാന്ദ് നവാബ് സല്‍മാന്‍ ഖാനോട് ആവശ്യപ്പെട്ടത്.
‘ഞാനൊരു ദരിദ്രനായ മാധ്യമപ്രവര്‍ത്തകനാണ്. നിയമനടപടിക്കൊന്നും പോകാന്‍ താല്‍പര്യമില്ല സിനിമയിലെ കഥാപാത്ര രൂപീകരണത്തിന് തന്റെ വീഡിയോ കടമെടുത്ത സല്‍മാന്‍ അതിന് തക്കതായ പ്രതിഫലം നല്‍കണം.’ നവാബിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പണമുണ്ടാക്കുകയല്ല തന്റെ ലക്ഷ്യം. ഇത് എന്റെ അഭ്യര്‍ത്ഥനയാണെന്നും നവാബ് പ്രതികരിച്ചു.
2008 ഡിസംബര്‍ എട്ടിനാണ് നവാബിന്റെ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. റെയില്‍വേ സ്‌റ്റേഷന്റെ പശ്ചാത്തലത്തില്‍ വാര്‍ത്തയുടെ സൈന്‍ ഓഫ് എടുക്കാന്‍ നവാബ് പാടുപെടുന്നതാണ് വീഡിയോ. സോഷ്യല്‍ മീഡിയകളിലുടെ ഹാസ്യപേജുകളിലാണ് വീഡിയോ പ്രചരിച്ചിരുന്നത്.
വീഡിയോയിലൂടെ പ്രശസ്തനായെങ്കിലും അത് നവാബിന്റെ ജേണലിസം കരിയറിനെ പ്രതികൂലമായി ബാധിച്ചു.
https://www.youtube.com/watch?v=vyX4toD395U
Discussion about this post