ബി.ജെ.പിയുടെ മൂതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ 92ാം ജന്മദിനത്തില് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്വാനി പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന നേതാവുമാണെന്ന് മോദി പിറന്നാള്‍ ആശംസയില്‍ കുറിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിയ്ക്ക് നിര്‍ണായക സ്വാധീനം നേടിക്കൊടുത്തത് അദ്വാനിയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.’ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആശംസ.
Shri LK Advani Ji toiled for decades to give shape and strength to the @BJP4India. If over the years, our party has emerged as a dominant pole of Indian politics, it is because of leaders like Advani Ji and the selfless Karyakartas he groomed for decades.
— Narendra Modi (@narendramodi) November 8, 2019
”അദ്വാനിജിയ്ക്ക് പൊതുപ്രവര്‍ത്തനം എപ്പോഴും മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരിക്കല്‍ പോലും അദ്ദേഹം അടിസ്ഥാന പ്രത്യയശാസ്ത്രത്തില്‍ വിട്ടുവീഴ്ച ചെയ്തില്ല. നമ്മുടെ ജനാധിപത്യത്തിന് സംരക്ഷണം ആവശ്യം വന്നപ്പോള്‍ അദ്ദേഹം മുന്‍പന്തിയിലായിരുന്നു. മന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടു”- മോദി ട്വീറ്റ് ചെയ്തു.
Scholar, statesman and one of the most respected leaders, India will always cherish the exceptional contribution of Shri Lal Krishna Advani Ji towards empowering our citizens. On his birthday, I convey my greetings to respected Advani Ji and pray for his long and healthy life.
— Narendra Modi (@narendramodi) November 8, 2019
ബി.ജെ.പിക്ക് രൂപവും കരുത്തും നല്‍കാനായി അദ്ദേഹം പതിറ്റാണ്ടുകളോളം അധ്വാനിച്ചു. ആ അധ്വാനം ബി.ജെ.പിയെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയാക്കി മാറ്റിയെന്നും മോദി പറഞ്ഞു.
Discussion about this post