കപട നവോത്ഥാനത്തെ നിശിതമായി വിമർശിക്കുകയും ശബരിമല വിശ്വാസത്തെ ആദരപൂർവ്വം സമീപിക്കുകയും ചെയ്ത ലാൽ ജോസ്- ബിജു മേനോൻ ടീമിന്റെ പുതിയ ചിത്രമായ ‘നാൽപ്പത്തിയൊന്നിനെ‘ പ്രശംസിച്ച് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
‘ലാൽ ജോസ് – ബിജുമേനോൻ കൂട്ടുകെട്ടിന്റെ പുതിയ സിനിമ നാൽപ്പത്തിയൊന്ന് കണ്ടു. കണ്ടില്ലെങ്കിൽ ഒരു നഷ്ടമായിപ്പോയേനെ . ശബരിമലക്കും അവിടുത്തെ ആചാര പദ്ധതികൾക്കും ഏറെ ബഹുമാനം കൊടുത്തുകൊണ്ട് തന്നെയാണ് ഈ സിനിമ അതിമനോഹരമായി ചിത്രീകരിച്ചിട്ടുള്ളത്.
ഇടതു ബുദ്ധിജീവികളെ അലോസരപ്പെടുത്തുന്ന നിരവധി സംഭാഷണശകലങ്ങൾ ഈ സിനിമയിലുണ്ട്. ശബരിമല വിശ്വാസത്തിന്റെ പ്രാധാന്യം യുക്തിവാദിയായ നായകനെ പറഞ്ഞു മനസ്സിലാക്കുന്നത് പിന്നോക്ക ഹിന്ദുവായ , കോളനിവാസിയായ , പാർട്ടിക്കുവേണ്ടി വെട്ടുകയും കുത്തുകയും ചെയ്യുന്ന സഖാവാണ്. ശബരിമലയിലെ ആചാര സംരക്ഷണം സവർണ്ണ ഹിന്ദുവിന്റെ അജണ്ടയാണ് എന്ന് പ്രചരിപ്പിച്ച കമ്മ്യൂണിസ്റ്റുകാർക്ക് ഇതിലും വലിയ ഒരു മറുപടി കൊടുക്കാനില്ല.
വയസ്സറിയിച്ചതു കൊണ്ട് ശബരിമലയിൽ പോകാൻ കഴിയാതിരുന്നതിന്റെ ദുഃഖം പറയുന്ന നായകന്റെ അമ്മ, നായകന്റെ കണ്ണിൽ തെളിയുന്ന മകരവിളക്ക്, വിശ്വാസികളായ അമ്മമാരുടെ നിരവധി ദൃശ്യങ്ങൾ… ഈ സിനിമ പറയാതെ പറയുന്നത് ശബരിമല വിശ്വാസികൾക്ക് എത്രമേൽ പ്രിയപ്പെട്ടതാണ് എന്നാണ്. ശബരിമലയിൽ പോയി വന്ന ഒരു അനുഭൂതിയാണ് ഈ സിനിമ നിങ്ങൾക്ക് നൽകുക. തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് 41.
“നവോത്ഥാനം പറഞ്ഞ് പറഞ്ഞ് ഇനി വിരിയാൻ ഈടെ മാത്രമേ ബാക്കിയുള്ളൂ” . സിനിമ കണ്ടിറങ്ങിയിട്ടും ചെവിയിൽ നിന്ന് പോയിട്ടില്ല ഈയൊരു സംഭാഷണം.
https://www.facebook.com/Sandeepvarierbjp/photos/a.847063515335416/3218077904900620/?type=3&theater
Discussion about this post