കാലിഫോര്‍ണിയ : ഇന്റര്‍ നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്കെതിരെ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തുടര്‍ച്ചയായ മൂന്നാം ജയം.ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബാഴ്സലോണയെ തകര്‍ത്തത്. ആദ്യ എട്ടാം മിനിട്ടില്‍ത്തന്നെ നായകന് വെയ്ന്‍ റൂണിയുടെ നേതൃത്വത്തില്‍ മാഞ്ചസ്റ്റര്‍ മുന്നേറ്റം തുടങ്ങി. ലയണല്‍ മെസിയെയും നെയ്മറെയും കൂടാതെയാണ് ബാഴ്സലോണ കളിക്കളത്തില്‍ ഇറങ്ങിയത്. അവസാന 30 സെക്കന്‍ഡിനുള്ളില്‍ അദ് നാന് ജനുസാജിന്റെ ഗോള്‍ മാഞ്ചസ്റ്ററിനെ വിജയത്തിലെത്തിച്ചു.
Discussion about this post