ഡല്‍ഹി: ഡിസംബര്‍ ഒന്നു വരെ സൗജന്യ ഫാസ്ടാഗ് നല്‍കാനൊരുങ്ങി ദേശീയപാതാ അതോറിറ്റി. അടുത്തമാസം ഒന്നു മുതല്‍ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിനാല്‍ ആണ് സൗജന്യമായി വിതരണം ചെയ്യുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
റജിസ്ട്രേഷന് ഫീസായ 150 രൂപ അതോറിറ്റി വഹിക്കും. ടോള്‍ പ്ലാസകളോടും മറ്റും ചേര്‍ന്നുള്ള അതോറിറ്റിയുടെ സെയില്‍സ് പോയിന്റുകളിലാണ് ഈ സൗജന്യം. പണം നല്കി 23 ബാങ്കുകളിലൂടെയും ഇ-കൊമേഴ്സ് സൈറ്റായ ആമസോണിലൂടെയും ഫാസ്ടാഗ് വാങ്ങാം.
സംസ്ഥാന സര്‍ക്കാരുകളോടും ടോള്‍ പ്ലാസകള്‍ ഫാസ്ടാഗുമായി ബന്ധിപ്പിക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. 8 സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ ധാരണാപത്രം ഒപ്പിട്ടു. ഡിസംബര്‍ ഒന്നു മുതല്‍ ഫാസ്ടാഗ് ലെയ്നുകളില്‍ ടാഗില്ലാതെ കയറുന്ന വാഹനങ്ങള്‍ ഇരട്ടിത്തുക നല്‍കണം.
നിലവിലുള്ളതുപോലെ പണം കൊടുത്തു പോകാവുന്ന ഒരു ലെയ്ന്‍ ഉണ്ടാകുമെങ്കിലും വൈകാതെ അതും ഫാസ്ടാഗ് ലെയ്ന്‍ ആക്കാനാണ് തീരുമാനം.
Discussion about this post