ലക്നൗ: പഞ്ചാബിലെ ഖാലിസ്ഥാന്‍ ഭീകരവാദികള്‍ക്ക് ആയുധം വിതരണം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍. ആസിഫ്, രാജ് സിംഗ് എന്നിവരാണ് ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്. ഷംലിയുടെ സമീപം ഗുരുദ്വാരയില്‍ വെച്ചാണ് ഇരുവരും പിടിയിലായത്.
ഗുരുദ്വാരക്ക് സമീപം ആയുധങ്ങളുമായി രണ്ടു പേരെ കണ്ടെത്തിയെന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭീകരവിരുദ്ധ സ്ക്വാഡിന്റെ നടപടി. ഇവരില്‍ നിന്ന് ഒരു തോക്കും നാല് വെടിയുണ്ടകളും കണ്ടെത്തിയതായും പിടിയിലായവര്‍ ഷംലി സ്വദേശികളാണെന്നും പോലീസ് വ്യക്തമാക്കി.
ഗ്രനേഡുകള്‍ വിതരണം ചെയ്യാന്‍ പോകവെയാണ് ഇവരെ ഭീകരവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇതിനു പുറമെ 10 തോക്കുകളും 20 വെടിയുണ്ടകളും പഞ്ചാബിലെ ഖാലിസ്ഥാന്‍ ഭീകരര്‍ക്ക് വിതരണം ചെയ്യാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. ഇവര്‍ക്കെതിരെ ആദര്‍ശ് മാണ്ടി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post