ശബരിമല സന്ദര്‍ശനത്തിനൊരുങ്ങുന്ന ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപി ശശികല ടീച്ചര്‍. അയ്യപ്പനോട് ഇത്ര ഭക്തി തോന്നാന്‍ രഹ്നാ ഫാത്തിമ ചെവിയില്‍ ആദ്യം കേട്ട ശബ്ദം സ്വാമിയേ ശരണമയ്യപ്പ എന്നതല്ലല്ലോ എന്ന് ശശികല ടീച്ചര്‍ ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ടീച്ചര്‍ പ്രതികരിച്ചത്.
‘മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ കയറുന്നത് വിലക്കുന്ന ഒരു നിയമവും നിലവില്ല. വിശ്വാസം മാത്രമേ ഉള്ളു . ഒരു വിശ്വാസിക്ക് നിയമം വേണ്ട. വിശ്വാസം തന്നെ ധാരാളം എന്നാല്‍ നമ്മുടെ പാത്തുമ്മ വിശ്വാസിയല്ലല്ലോ ആക്റ്റിവിസ്റ്റല്ലേ ?’, ശബരിമലക്ക് പോകാന്‍ വേഷം കെട്ടും മുന്‍പ് നിയമമേ ഇല്ലാത്ത പള്ളിയിലേക്ക് പോകെണ്ടെ മോളെ !’, ടീച്ചര്‍ ചോദിക്കുന്നു. താടിയുള്ളപ്പനെ ഏത് മാവോവാദിക്കും പേടിയാണെന്നും ടീച്ചര്‍ പരിഹസിച്ചു.
ശബരിമലയ്ക്ക പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രഹന ഫാത്തിമ പോലിസിനെ സമീപിച്ചിരുന്നു. എന്നാല്‍ സംരക്ഷണം നല്‍കില്ലെന്നാണ് അവര്‍ വ്യക്തമാക്കി.
ശശികല ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
രഹ്നാ ഫാത്തിമ ചെവിയില്‍ ആദ്യം കേട്ട ശബ്ദം സ്വാമിയേ ശരണമയ്യപ്പ എന്നതല്ലല്ലോ.. അയ്യപ്പനോട് ഇത്ര ഭക്തി തോന്നാന്‍. ഇനി കോടതി stay നില്ക്കുന്നോ ഇല്ലയോ എന്ന തര്‍ക്കം അവിടെ നില്കട്ടെ . ഇവിടെ നിയമത്തിന്റെ സംശയമെങ്കിലും ഉണ്ട് .പക്ഷെ മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ കയറുന്നത് വിലക്കുന്ന ഒരു നിയമവും നിലവില്ല. വിശ്വാസം മാത്രമേ ഉള്ളു . ഒരു വിശ്വാസിക്ക് നിയമം വേണ്ട.വിശ്വാസം തന്നെ ധാരാളം എന്നാല്‍ നമ്മുടെ പാത്തുമ്മ വിശ്വാസിയല്ലല്ലോ ആക്റ്റിവിസ്റ്റല്ലേ ?. അപ്പോ പിന്നെ stay ഉണ്ടോ ഇല്യ യോ എന്ന സംശയമുള്ള ശബരിമലക്ക് പോകാന്‍ വേഷം കെട്ടും മുന്‍പ് നിയമമേ ഇല്ലാത്ത പള്ളിയിലേക്ക് പോകെണ്ടെ മോളെ !
താടിയുള്ളപ്പനെ ഏത് മാവോവാദി ക്കും മാങ്ങാത്തൊലിക്കും പേടിയാണല്ലോ അല്ലെ
https://www.facebook.com/sasikala.kp.7/posts/2494120610911928
Discussion about this post