പത്തനംതിട്ട: പള്ളിത്തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ. സര്‍ക്കാരിന് താല്പര്യമുണ്ടെങ്കില് ഒരുനിമിഷം കൊണ്ട് കോടതി വിധി നടപ്പാക്കാവുന്നതേയുള്ളെന്ന് പൗലോസ് ദ്വിതീയന്‍ കതോലിക്ക ബാവ പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരെ തുമ്പമണ്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച പ്രതിഷേധസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏതാനും വ്യക്തികള്‍ വിചാരിച്ചാല്‍ ഓര്‍ത്തഡോക്സ് സഭയെ തകര്‍ക്കാനാകില്ല. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും കാതോലിക്ക ബാവ ആരോപിച്ചു.
സമ്മേളനത്തിനോടനുബന്ധിച്ച് പ്രതിഷേധ പ്രമേയവും സഭ പാസാക്കി. പ്രമേയത്തിലും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെങ്കിലും ചിലര്‍ ബോധപൂര്‍വ്വം അത് വിസ്മരിക്കുകയാണെന്നും പ്രമേയത്തില്‍ പറയുന്നു.
Discussion about this post