ബംഗളൂരു:കെഎസ്ആര്‍ടിസി സംസ്ഥാനാന്തര വോള്‍വോ ബസുകളുടെ ടിക്കറ്റ് ചാര്‍ജ് കുത്തനെ കുറച്ചു. ബംഗളൂരുവില്‍ നിന്നു എറണാകുളത്തേക്ക് 100 രൂപയും, കോഴിക്കോട്ടേക്ക് 50 രൂപയും കോട്ടയത്തേക്കും തിരുവനന്തപുരത്തേക്കും (സേലം വഴി) 90 രൂപയുമാണു കുറച്ചത്.
പുതുക്കിയ നിരക്കുകള്‍ ഇന്നു പ്രാബല്യത്തിലാകും.
ഉയര്‍ന്ന നിരക്കില്‍ മുന്‍കൂര്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കു ബാക്കി തുക തിരികെ നല്‍കും. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവരുടെ അക്കൗണ്ടുകള്‍ വഴിയും, കൗണ്ടറുകളിലൂടെ നേരിട്ടു ബുക്ക് ചെയ്തവര്‍ക്കു യാത്രാദിവസം കണ്ടക്ടറില്‍ നിന്നു ബാക്കി തുക കൈപ്പറ്റാം.
തിരക്കു കുറവുള്ള ദിവസങ്ങളില്‍ ഇതിലും കുറഞ്ഞ നിരക്കില്‍ വോള്‍വോയില്‍ യാത്ര സാധ്യമാക്കാനായി ഫ്ലെക്സി പെര്‍മിറ്റിനു വേണ്ടിയും ശ്രമിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തിരക്കു കുറഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞ ടിക്കറ്റ് ചാര്‍ജിലും തിരക്കുകൂടിയ ദിവസങ്ങളില്‍ സാധാരണ നിരക്കിലും ബസ് സര്‍വീസ് നടത്താനുള്ള പെര്‍മിറ്റാണിത്.
ഓണം വരാനിരിക്കെ കെഎസ്ആര്‍ടിസിയുടെ നിരക്ക് കുറയ്ക്കല്‍ ബംഗലൂരുവിലെ മലയാളികള്‍ക്ക് ഏറെ ആശ്വാസമാകും.
Discussion about this post