യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധ കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് തൽക്കാലം സ്റ്റേ ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം ആവശ്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. സി.ബി.ഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരെ ഷുഹൈബിന്റെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി.
സംസ്ഥാന സർക്കാരിനു പുറമെ സംസ്ഥാന പൊലീസ് മേധാവി, സിബിഐ ഡയറക്ടർ എന്നിവർക്കും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചു.
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീൽ ഡിവിഷന് ബെഞ്ച് സി.ബി.ഐ അന്വേഷണത്തിനുള്ള ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ മാതാപിതാക്കൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
Discussion about this post