ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും സ്ഥാനാര്‍ത്ഥിയുമായ ജോയ് പ്രകാശ് മജുംദാറിന് മര്‍ദനം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കൂട്ടംചേര്‍ന്ന് ജോയ് പ്രകാശിനെ ആക്രമിച്ച തൃണമൂല്‍ പ്രവര്‍ത്തകര്‍, ഇദ്ദേഹത്തെ സമീപത്തുള്ള കുഴിയിലേക്ക് തള്ളിയിടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.
#WATCH West Bengal BJP Vice President and candidate for Karimpur bypoll, Joy Prakash Majumdar manhandled and kicked allegedly by TMC workers as voting is underway in the constituency. #WestBengal pic.twitter.com/Vpb5s14M5A
— ANI (@ANI) November 25, 2019
ബംഗാളിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ കരീംപുര്‍ മണ്ഡലത്തിലാണ് ജോയ് പ്രകാശ് മജുംദാര്‍ മത്സരിക്കുന്നത്.
Discussion about this post