മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന നേതാവ് രമേഷ് സോളങ്കി രാജി വെച്ചു. അധാർമ്മികമായ അവസരവാദ സഖ്യത്തിൽ പ്രതിഷേധിച്ചാണ് താൻ രാജി വെക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. മഹാരാഷ്ട്രയില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരണത്തിന് മണിക്കൂറികള്‍ മാത്രം ബാക്കിനില്‍ക്കേയുള്ള സോളങ്കിയുടെ രാജി വരാനിരിക്കുന്ന ദിവസങ്ങളെക്കുറിച്ച് ശക്തമായ സൂചനകളാണ് നൽകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നു.
‘ശിവസേന നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായുള്ള പുതിയ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍. എന്നാല്‍ തന്റെ ആശയങ്ങളും ആദര്‍ശവും കോണ്‍ഗ്രസിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തന്നെ അനുവദിക്കുന്നില്ല. അതുകൊണ്ടു തന്നെ ജീവിതത്തിലെ ഏറ്റവും വിഷമമേറിയ തീരുമാനം താന്‍ എടുക്കുകയാണ്. താന്‍ ശിവസേനയില്‍ നിന്നും രാജി വയ്ക്കുന്നു.’ സോളങ്കി ട്വിറ്ററിൽ കുറിച്ചു.
ബിജെപി സഖ്യം ഉപേക്ഷിച്ച് താത്കാലിക ലാഭത്തിന് വേണ്ടി കോൺഗ്രസ്സുമായും എൻ സി പിയുമായും കൈകോർത്ത ശിവസേനയുടെ നടപടി ഭഗവാൻ ശ്രീരാമന്റെ ആദർശത്തിന് വിരുദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തം ആദര്‍ശങ്ങള്‍ക്കും ആശയങ്ങള്‍ക്കും വേണ്ടിയാണ് ഈ രാജിയെന്ന് വ്യക്തമാക്കിയ രമേഷ് സോളങ്കി, കോൺഗ്രസ്സ് മുക്ത ഭാരതമെന്ന ആശയത്തിന് വേണ്ടി പ്രവർത്തിച്ചിട്ട് ഇപ്പോൾ അനവസരത്തിൽ അവരുമായി കൂട്ടുകൂടുന്ന നേതൃത്വത്തിന്റെ സ്വാർത്ഥതയെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു.
Discussion about this post