സിനിമ മേഖലയില്‍ പുതിയ തലമുറയില്‍പ്പെട്ടവരില്‍ ലഹരി ഉപയോഗം കൂടുന്നെന്ന നിര്‍മ്മാതാക്കളുടെ ആരോപണത്തിന് പിന്നാലെ കഞ്ചാവിനെ മഹത്വവല്‍ക്കരിക്കുന്ന സിനിമയെടുത്തത് സംവിധാന നിര്‍മ്മാണ അഭിനയ ദമ്പതികള്‍ അല്ലേയെന്ന് ചോദിച്ച് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി.വാര്യര്‍ രംഗത്ത്. സിനിമാ മേഖലയില്‍ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം ഇതാദ്യമായി കണ്ടുപിടിച്ചതാണോ എന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ചോദിക്കുന്നു.
യുവനടന്മാര് ലഹരി മരുന്നുകള്‍ക്ക് അടിമകള്‍ ആണെങ്കില്‍ കാസ്റ്റിംഗ് കൗച്ച് ഉള്‍പ്പെടെ സകലമാന വൃത്തികേടുകളും നിര്‍മാതാക്കളും ചെയ്യുന്നില്ലേയെന്ന് അദ്ദേഹം കുറിപ്പിലൂടെ ചോദിക്കുന്നു. രണ്ടു പക്ഷത്തും തെറ്റുണ്ടെന്നും അദ്ദേഹം കുറിച്ചു.
സന്ദീപ് ജി.വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എന്ത് പ്രഹസനാണ് സജി ? സിനിമാമേഖലയില്‍ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം ഇതാദ്യമായി കണ്ടുപിടിച്ചതാണോ ?
കഞ്ചാവിനെ മഹത്വവല്‍ക്കരിക്കുന്ന സിനിമയെടുത്തത് സംവിധാന നിര്‍മ്മാണ അഭിനയ ദമ്പതികള്‍ അല്ലേ? ആയിരക്കണക്കിന് യുവാക്കളെ കഞ്ചാവിന് അടിമകളാക്കി മാറ്റിയത് ആ സിനിമയാണെന്ന കാര്യത്തില്‍ ആര്‍ക്കാണ് തര്‍ക്കമുള്ളത് ? കേരളത്തിലെ സാംസ്കാരിക നായകന്മാര്ക്ക് ഇളനീരില്‍ മദ്യം ഒഴിച്ച് ശീലിപ്പിച്ച മോഹന്‍ലാലിനോട് മാത്രമേ വിരോധമുള്ളൂ.
യുവനടന്മാര് ലഹരി മരുന്നുകള്‍ക്ക് അടിമകള്‍ ആണെങ്കില്‍ കാസ്റ്റിംഗ് കൗച്ച് ഉള്‍പ്പെടെ സകലമാന വൃത്തികേടുകളും നിര്‍മാതാക്കളും ചെയ്യുന്നില്ലേ? യുവ നടന്മാര് മാത്രം കുറ്റക്കാര്‍, നിര്‍മ്മാതാക്കള്‍ മുഴുവന്‍ മാന്യന്മാര്… അത് ശരിയല്ല. രണ്ടു പക്ഷത്തും തെറ്റുണ്ട്. അമ്പ് കൊള്ളാത്തവരില്ല കുരുക്കളില്‍.
https://www.facebook.com/Sandeepvarierbjp/posts/3280907725284304
Discussion about this post