കൊച്ചി: നടന്‍ ഷെയ്ന്‍ നിഗമിനെ തങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിപ്പിക്കേണ്ടെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ ഷെയ്‌നിന്റെ കുടുംബം താരസംഘടനയായ ‘അമ്മ’യുമായി ചര്‍ച്ച നടത്തി. അമ്മ സംഘടനാ ഭാരവാഹിയായ ഇടവേള ബാബുവുമായി ഷെയ്നിന്റെ അമ്മയാണു കൂടിക്കാഴ്ച നടത്തിയത്. ഷെയ്ന്‍ നിഗത്തെ സിനിമയില്‍ നിന്നു വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ‘അമ്മ’ സംഘടന പ്രതികരിച്ചു.
ഷെയ്ന്‍ ‘അമ്മ’യ്ക്കു പരാതി നല്‍കിയിട്ടുണ്ട്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണു ശ്രമം. വിലക്കു പരിഹാരമല്ലെന്നും ഇടവേള ബാബു പറഞ്ഞു. സംഘടന കൈവിടില്ലെന്നാണു പ്രതീക്ഷയെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ഷെയ്‌നിന്റെ അമ്മ സുനില പറഞ്ഞു. നിര്‍മ്മാതാക്കളുടെ വാദം ഷെയ്നിന്റെ ഭാഗം കേള്‍ക്കാതെയാണെന്നും സുനില പറയുന്നു.
അതേസമയം മലയാള സിനിമാ മേഖലയിലെ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരും ഇടപെടുകയാണ്. ഷെയ്‌നിനെതിരെ പരാതി ഉന്നയിച്ച നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധികള്‍ നാളെ മന്ത്രി എ.കെ. ബാലനുമായി കൂടിക്കാഴ്ച നടത്തും. ഒരാളെ ജോലിയില്‍ നിന്നു വിലക്കുന്നതിനോടു സര്‍ക്കാരിനു യോജിപ്പില്ലെന്നു മന്ത്രി എ.കെ. ബാലന്‍ വെള്ളിയാഴ്ച പറഞ്ഞു. ഒരു മേശയ്ക്ക് ചുറ്റും ഇരുന്നു തീര്‍ക്കേണ്ട പ്രശ്‌നത്തെ മലയാള സിനിമാമേഖലയെ തന്നെ മോശമാക്കുന്ന തരത്തിലേയ്ക്കു എത്തിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി. പ്രശ്‌നപരിഹാരത്തിന് അഭിനേതാക്കളുടെയും നിര്‍മാതാക്കളുടെയും സംഘടനകള്‍ മുന്‍കയ്യെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Discussion about this post