യൂണിവേഴ്സിറ്റി കോളേജില്‍ ഇന്നലെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് എസ്എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. യൂണിവേഴ്സിറ്റി കോളജിലെ 13 എസ്എഫ്ഐ പ്രവർത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ ടിആർ രാകേഷ് എന്ന കെഎസ്യു പ്രവർത്തകന്റെ മൊഴിയിലാണ് കേസ്. പൊലീസിനെ ആക്രമിച്ച് പരിക്കേപ്പിച്ചതിന് മറ്റൊരു കേസുകൂടിയെടുത്തിട്ടുണ്ട്
അതേസമയം സംഘര്‍ഷത്തിലെ പ്രതികളെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിച്ചില്ല. കോളേജ് ഹോസ്റ്റലില്‍ ബുധനാഴ്ച കെ എസ് യു പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം ആണ് സംഘര്‍ഷത്തിന് തുടക്കം. ആക്രമിച്ച എസ്എഫ്ഐ പ്രവര്ത്തകന് മഹേഷ് ഒളിവില്‍ പോയി മൂന്നുദിവസമായിട്ടും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്ന് ആരോപണം ഉയരുന്നു.
Discussion about this post