പൊളിറ്റ്ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഉൾപ്പെടെ പാർട്ടിയുടെ എല്ലാ കമ്മിറ്റികളിലും അംഗങ്ങളുടെ പ്രായപരിധി 75 ആയി സിപിഎം നിശ്ചയിച്ചു. നിലവിൽ ഇത് 80 ആണ്. പുതിയ പ്രായപരിധി വന്നാൽ ഒട്ടേറെ സംസ്ഥാനകമ്മിറ്റി അംഗങ്ങൾ അടുത്ത സമ്മേളനത്തോടെ പുറത്താകും.
കേന്ദ്രകമ്മിറ്റി / പൊളിറ്റ്ബ്യൂറോ പ്രായപരിധി 75, സംസ്ഥാന കമ്മിറ്റികളിൽ അതിനും താഴെ പ്രായം എന്നതാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദേശം. പുതുതായി സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നവരുടെ പ്രായപരിധി 65 ആക്കുക എന്ന നിർദേശമാണ് കേരളത്തിൽ പരിഗണിക്കപ്പെടുന്നത്.
പ്രായപരിധി കർശനമാക്കിയാൽ അടുത്ത തവണ പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി എന്നിവയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടുമോ എന്നതാകും ആദ്യ ചർച്ചാവിഷയം. 2021 ൽ പാർട്ടി കോൺഗ്രസ് നടക്കുമ്പോഴേക്കും പിണറായി 77ാം വയസ്സിലെത്തും.
എസ്. രാമചന്ദ്രൻ പിള്ള, പി. കരുണാകരൻ, വൈക്കം വിശ്വൻ എന്നിവരും കേന്ദ്രകമ്മിറ്റിയിൽ നിന്ന് ഒഴിവാകും. എസ്. രാമചന്ദ്രൻപിള്ള 80 പിന്നിട്ടെങ്കിലും കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ഇളവു നൽകി പിബിയിൽ നിലനിർത്തുകയായിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ കോലിയക്കോട് കൃഷ്ണൻ നായർ, ആനത്തലവട്ടം ആനന്ദൻ തുടങ്ങി 75 പിന്നിട്ട ഒട്ടേറെ പേരുണ്ട്.
Discussion about this post