ചെന്നൈ: തമിഴ്നാട്ടില്‍ ശക്തമായ മഴയെ തുടര്‍ന്ന് തിരുവള്ളുവര്‍, തൂത്തുക്കുടി, രാമനാഥപുരം എന്നീ ജില്ലകളിലെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാഞ്ചീപുരം, കടലൂര്‍, ചെന്നൈ എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്കും അവധി നല്കി. തിരുവള്ളുവര്‍, തൂത്തുക്കുടി, രാമനാഥപുരം എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴ തുടരുന്നതിനാല്‍ പുതുച്ചേരിയിലെ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചതായി അധികൃതര്‍ വ്യക്തമാക്കി. മദ്രാസ് സര്‍വകലാശാലയും അണ്ണാ സര്‍വകലാശാലയും തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Discussion about this post