ഹോങ്കോങ് : യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും വിസാ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചനയുമായി ചൈന അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഹോങ്കോങ്ങില്‍ കയറുന്നതിന് ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനു തൊട്ടുപിന്നാലെയാണ് വിസാ നിയന്ത്രണവും ചൈന ആലോചിക്കുന്നത്.
ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭകരെ പിന്തുണയ്ക്കുന്ന നിയമം യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പാസാക്കിയിരുന്നു. ഇതിനെതിരെയാണ് ചൈനയുടെ നടപടി. പ്രക്ഷോഭകര്‍ക്കു പിന്തുണ നല്‍കുന്നുവെന്ന് ആരോപിച്ച് ഏതാനും യുഎസ് സന്നദ്ധ സംഘടനകള്‍ക്കും ചൈന വിലക്കേര്‍പ്പെടുത്തി.
ഹോങ്കോങ്ങിന് സ്വയംഭരണം ഉണ്ടെന്ന് ഉറപ്പു വരുത്താന്‍ യുഎസ് വാര്‍ഷിക അവലോകനം നടത്തുമെന്നായിരുന്നു ബില്ലിലെ പ്രധാന വ്യവസ്ഥ. ഈ നിയമപ്രകാരം മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ഹോങ്കോങ്ങിനെതിരെ ഉപരോധം ഏര്‍പ്പെടുത്താനും പ്രത്യേക വാണിജ്യപങ്കാളിത്ത പദവി റദ്ദാക്കാനും അമേരിക്കയ്ക്കു സാധിക്കും. ഈ സാഹചര്യത്തില്‍ ഹോങ്കോങ്ങ് സന്ദര്‍ശിക്കാനുള്ള അമേരിക്കന്‍ യുദ്ധക്കപ്പലുകളുടെയും വിമാനവാഹിനി കപ്പലുകളുടെയും ആവശ്യം പരിഗണിക്കേണ്ടതില്ലെന്നാണ് ചൈനയുടെ തീരുമാനം.

ചൈനയുഎസ് വ്യാപാര യുദ്ധം മൂന്നു വര്‍ഷത്തോളമായി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഹോങ്കോങ്, സിന്‍ജിയാങ് വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും കൊമ്പുകോര്‍ക്കുന്നത്
Discussion about this post