ഡല്‍ഹി : ഐപിഎല്‍ വാതപവയിപുകേസില് കുറ്റവിമുക്തനായ ഇന്ത്യന്‍ താരം ശ്രീശാന്തിനു പിന്തുണയുമായി സൗരവ് ഗാംഗുലിയും. കുറ്റവിമുക്തനായ ശ്രീയുടെ വിലക്ക് ഉടന്‍ തന്നെ ബിസിസിഐ നീക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഗാംഗുലി അറിയിച്ചു.
ഐപിഎല്‍ ഒത്തുകളി കേസില്‍ കുറ്റവിമുക്തരായ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ അപേക്ഷ നല്കിയാല് ആജീവനാന്തവിലക്ക് നീക്കുന്ന കാര്യം പരിഗണിക്കാമെന്നും ഇതിനായി ആവശ്യമെങ്കില്‍ പ്രത്യേകയോഗം വിളിച്ചുചേര്‍ക്കുമെന്നും ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ അറിയിച്ചിരുന്നു. വിലക്കു തുടരുമെന്ന ബിസിസിഐയുടെ ആദ്യനിലപാടു മയപ്പെടുന്നതിന്റെ സൂചനയാണു താക്കൂറിന്റെ ഈ പ്രസ്താവന. ശ്രീശാന്തിനായി കേരള അസോസിയേഷനും അങ്കിത് ചവാനുവേണ്ടി മുംബൈയും കടുത്തസമ്മര്‍ദം ചെലുത്തുന്നതുകൂടി കണക്കിലെടുത്താണ് പുതിയ നിലപാട്.
Discussion about this post