ഡല്‍ഹി: കേന്ദ്രത്തിന്റെ എതിര്‍പ്പിന് വിപരീതമായി രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ വധശിക്ഷ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. കേന്ദ്രത്തിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതോടെ പ്രതികളായ മുരുഗന്,ശന്താനം,പേരറിവാളന് എന്നിവരുടെ ശിക്ഷ ജീവപര്യന്തമായി കുറയും. രാജീവ് ഗാന്ധി വധക്കേസ് പ്രതികളോട് യാതൊരു വിധ ദാക്ഷീണ്യവും കാണിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞയാഴ്ച്ച സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
മുന്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ടതിന് കാരണ് ഇവരാണ്. അദ്ദേഹത്തെ കൊല്ലുന്നതില്‍ വിദേശത്തുള്ളുവര്ക്കും പങ്കുണ്ടെന്ന തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്. ഇവരോട് ദയ കണിക്കേണ്ടതില്ല പ്രതികള്‍ക്ക് മാപ്പ് നല്കി വിട്ടയക്കണമെന്ന് തമിഴ്നാടിന്റെ ആവശ്യത്തിനെതിരെ എതിര്‍ത്തുകൊണ്ട് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ കോടതിയില്‍ പറഞ്ഞു.
1991ലാണ് നാടിനെ നടുക്കിയ രാജീവ് ഗാന്ധി വധം തമിഴ്നാട്ടില്‍ നടന്നത്. തമിഴ്നാട്ടിലെ ശ്രീപെരുമ്പൂരില് വെച്ചാണ് പ്രതികള്‍ അദ്ദേഹത്തിന്റെ യോഗസ്ഥലത്ത് ബോംബാക്രമണം നടത്തിയത്.
Discussion about this post