തിരുവനന്തപുരം: കാര്യവട്ടം ട്വെന്റി-20യിൽ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. പുതുമുഖ താരം ശിവം ദുബെയുടെ അർദ്ധസെഞ്ചുറിയുടെ മികവിൽ ഇന്ത്യ12 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എടുത്തിട്ടുണ്ട്. 30 പന്തിൽ 3 ഫോറും 4 സിക്സുമടക്കമാണ് ദുബെ 50 റൺസ് തികച്ചത്. 54 റൺസെടുത്ത ശിവം ദുബെ പുറത്തായി. മൂന്നാമനായാണ് ദുബെ ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. ഹെയ്ഡൻ വാൽഷിനാണ് വിക്കറ്റ്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ രോഹിത് ശർമ്മയെയും ലോകേഷ് രാഹുലിനെയും നഷ്ടമായി. രോഹിത് 15 റൺസും രാഹുൽ 11 റൺസുമാണെടുത്തത്. നിലവിൽ നായകൻ വിരാട് കോഹ്ലി 13ഉം വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് 7ഉം റൺസ് വീതമെടുത്ത് ബാറ്റ് ചെയ്യുന്നു.
Discussion about this post