മുംബൈ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ വിന്‍ഡീസിന് ടോസ്. ടോസ് നേടിയ വിന്‍ഡീസ് നായകന് പോള്ളാഡ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു.
ആദ്യ രണ്ട് മത്സരങ്ങളിലും ഓരോ ജയം നേടി ഇരു ടീമുകളും 1-1 എന്ന നിലയിലാണ്. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.
രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. രവീന്ദ്ര ജഡേജയ്ക്കു പകരം മുഹമ്മദ് ഷമിയെയും ചഹലിനു പകരം കുല്‍ദീപിനെയും കോഹ്ലി ടീമില്‍ ഉള്‍പ്പെടുത്തി.
അതേസമയം മലയാളി താരം സഞ്ജു വി.സാംസണ് ഇത്തവണയും ടീമില്‍ ഇടം ലഭിച്ചില്ല.
Discussion about this post