കോട്ടയം: പൊന്‍കുന്നത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് അറസ്റ്റില്‍. പൊന്‍കുന്നം പനമറ്റം സ്വദേശിയാണ് പിടിയിലായത്. രണ്ടാനച്ഛന് നാളുകളായി പീഡിപ്പിക്കുകയാണെന്ന് കുട്ടി സഹപാഠികളോടും സ്കൂളിലെ അദ്ധ്യാപകരോടും പറഞ്ഞിരുന്നു.
സ്കൂള്‍ അധികൃതര്‍ പൊലീസിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതി ഒരു വര്‍ഷത്തോളമായി പീഡിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്കി.
Discussion about this post