ബുമ്രാ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. പരിക്കുകള്‍ ഭേദമായി ബുമ്ര തിരിച്ചു വരവിനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യൻ ബാറ്റ്സ്മാൻമാർക്കു നെറ്റ്സിൽ പന്തെറിഞ്ഞു കൊടുക്കാനായി ബുമ്രയുമെത്തുമെന്നാണ് അറിയുന്നത്. വിശാഖപട്ടണത്തു വച്ചായിരിക്കും ബുമ്രയുടെ നെറ്റ്സിലെ പരീക്ഷണം.
പരുക്കിനു ശേഷം മടങ്ങിയെത്തുന്ന ബുമ്രയുടെ ഫിറ്റ്നസും മികവും പരിശോധിക്കുകയാണ് ഇതിലൂടെ മാനേജ്മെന്റും ലക്ഷ്യമിടുന്നത്. വിരാട് കോഹ് ലി, രോഹിത് ശർമ ഉൾപ്പെടെയുള്ള താരങ്ങൾക്കെതിരെ ബുമ്ര നെറ്റ്സിൽ പന്തെറിയും.
റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കില്‍ ഓസീസിനെതിരായ പരമ്പരയിൽ ബുമ്ര ടീമിലേക്കു തിരിച്ചെത്തും. ജനുവരി 14ന് മുംബൈയിലാണ് ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിന മത്സരം. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ട്രെയ്നറായ രജനികാന്ത് ശിവജ്ഞാനത്തിനു കീഴിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷനു കീഴിലാണ് ബുമ്ര ഇപ്പോൾ പരിശീലിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറില്‍ പുറംവേദനയെ തുടർന്ന് ബുമ്ര താൽക്കാലികമായി ദേശീയ ടീമിൽനിന്ന് ഇടവേളയെടുത്തിരുന്നു. വിശദമായ പരിശോധനയിൽ പുറംവേദനയ്ക്കു കാരണമായ പരുക്ക് കണ്ടെത്തിയതോടെ ചികിത്സ ലണ്ടനിലേക്കു മാറ്റി. ഇതോടെ ദക്ഷിണാഫ്രിക്ക, ബംഗ്ലദേശ്, വെസ്റ്റിൻഡീസ് ടീമുകൾക്കെതിരായ പരമ്പരകൾ താരത്തിനു നഷ്ടമാകുകയും ചെയ്തു.
Discussion about this post