സൂപ്പർഹിറ്റ് മലയാള ചിത്രം ദൃശ്യത്തിന്റെ ചൈനീസ് റീമേക്ക് ‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്’ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം സിനിമയിലെ അതേരംഗങ്ങള് തന്നെ പുനരാവിഷ്കരിച്ചാണ് ചൈനീസ് പതിപ്പും ഒരുങ്ങുന്നത്. സിനിമയിലെ വരുണ്‍ ഉപയോഗിച്ച കാറിന്റെ നിറം വരെ ഒന്നാണ്. ചിത്രം ഡിസംബര്‍ 20ന് റിലീസിനെത്തും. ഇതാദ്യമായാകും മലയാളസിനിമയുടെ ചൈനീസ് റീമേക്ക് ഒരുങ്ങുന്നത്.
രാജ്യാന്തര ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ആദ്യ മലയാള സിനിമ കൂടിയായി മാറുകയാണ് ദൃശ്യം ഇതിലൂടെ. ഇന്ത്യയിലെ നിരവധി ഭാഷകളിലേക്കാണു ദൃശ്യം ഇതിനകം തന്നെ റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ഇതിനു മുന്‍പ് റീമേക്ക് നടന്നത്. മലയാളത്തില്‍ ആദ്യമായി 50 കോടി കളക്ഷന്‍ നേടിയ സിനിമ കൂടിയായിരുന്നു ഇത്.
https://youtu.be/9BSXUkUkwA0
Discussion about this post