ചെന്നൈ:വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പോരാട്ടത്തിന് ഇന്ത്യന്‍ ടീം ഇന്നിറങ്ങും. ചെന്നൈയിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം നടക്കുന്നത്. ശിഖര്‍ ധവാനും ഭുവനേശ്വര്‍ കുമാറും പരിക്കേറ്റ് പുറത്തായതിനാല്‍ ഓപ്പണിംഗില്‍ രോഹിത് ശര്‍മയുടെ പങ്കാളിയായി കെ എല്‍ രാഹുലാകും എത്തുക. വണ്‍ ഡൗണായി ക്യാപ്റ്റന്‍ വിരാട് കോഹ്ലി എത്തുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ കളിക്കും.
അഞ്ചാമനായി കേദാര്‍ ജാദവ് കളിക്കാനാണ് സാധ്യത. പാര്‍ട് ടൈം ബൗളറായും ജാദവിനെ ഉപയോഗിക്കാനാവും. ആറാമനായി ഋഷഭ് പന്ത് തന്നെ ഇറങ്ങും. രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും അന്തിമ ഇലവനില്‍ ഇടംകണ്ടെത്തിയേക്കും.
Discussion about this post