ഇസ്ലാബാബാദ്: ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലുള്ള ലാഹോര്‍-വാഗ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. 22 വര്‍ഷത്തിന് ശേഷമാണ് ലാഹോര്‍-വാഗ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചത്. ദിവസേന മൂന്ന് സര്‍വീസ് ഉണ്ടാകും. മൂന്ന് ട്രിപ്പുകളിലായി ആയിരത്തിലധികം പേര്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്ന ട്രെയിനാണ് ഇത്. 30 പാക്കിസ്ഥാന് രൂപയായിരിക്കും ഈ ട്രെയിന്റെ യാത്രാ നിരക്ക്.
വാഗാ ബോര്ഡറില് നടക്കുന്ന ഇരു രാജ്യങ്ങളുടെയും പതാക ഉയര്‍ത്തല്‍, താഴ്ത്തല്‍ ചടങ്ങുകള്‍ കാണാന്‍ വരുന്ന സന്ദര്‍ശകര്‍ക്ക് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചത് പ്രയോജനകരമാകും. അടുത്ത 15 ദിവസത്തിനുള്ളില്‍ ലാഹോറില്‍ നിന്ന് റൈവിന്ദിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് പാകിസ്ഥാന് റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് പറഞ്ഞു.
1997ലാണ് സുരക്ഷ പ്രശ്നങ്ങള്‍ കാരണം ലാഹോറിനും വാഗാ ബോര്‍ഡറിനും ഇടയിലുളള ഷട്ടില്‍ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയത്.
Discussion about this post