പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.എല്ലാവര്ക്കും പ്രതിഷേധിക്കാനും വിയോജിക്കാനും അവകാശമുണ്ട്.അതേസമയം നിയമം കൈയ്യിലെടുക്കാന്‍ അവകാശമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.പല പ്രതിഷേധങ്ങളും പൊതുമുതല്‍ നശിപ്പിക്കുന്നു.മണിപ്പൂര്‍ ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം ശരിയായില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
സംഘടനകൾക്ക് വിയോജിപ്പ് അറിയിക്കാം. രാജ്ഭവന്റെ വാതിലുകൾ തുറന്ന് കിടക്കും. ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അത് കേൾക്കാനും ചര്‍ച്ച ചെയ്യാനും താൻ തയ്യാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു. അക്രമത്തിലേക്ക് പ്രതിഷേധങ്ങൾ പോയാൽ ബാധിക്കുന്നത് സാമാന്യ ജനവിഭാഗങ്ങളെയാണ്. അതുകൊണ്ട് തന്നെ അക്രമങ്ങളെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും അക്രമമുണ്ടായാൽ നിയന്ത്രിക്കുക എന്നത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
Discussion about this post