കെയ്റോ : ഈജിപ്തിലെ വടക്കന്‍ സീനായിയില്‍ സൈനിക ആസ്ഥാനത്തിനു നേരെ ഭീകരര്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ 20 പേര് കൊല്ലപ്പെട്ടു. 36 പേര്‍ക്കു പരിക്കേറ്റു.ഈജിപ്ഷ്യന്‍ ടിവി ചാനലാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്.
സീനായിയിലെ അരിഷ് നഗരത്തിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുസ്ലിം ബ്രദര്‍ഹുഡ് നേതാവായ മുഹമ്മദ് മുര്‍സിയെ പുറത്താക്കി ജനറല്‍ അല്‍സിസി അധികാരം പിടിച്ചതിനെത്തുടര്‍ന്ന് സീനായ് മേഖലയില്‍ ഭീകരര്‍ ആക്രമണം ശക്തമാക്കിയിരുന്നു.
2013 ജൂലൈയില്‍ മുര്‍സി അധികാരഭ്രഷ്ടനായശേഷം സീനായിയില്‍ ഇതുവരെ 1,000 പേര് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Discussion about this post