ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് ശേഷം രാജ്യത്ത് ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കുമെന്ന് ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതില്‍ നന്ദിയറിയിച്ച് അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ഥികള്‍ നഡ്ഡയെ കാണാനെത്തിയിരുന്നു. ഇവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ ഭേദഗതി നിയമം മാത്രമല്ല ദേശീയ പൗരത്വ രജിസ്റ്ററും ( എന്‍.ആര്.സി) സര്‍ക്കാര്‍ കൊണ്ടുവരും, നഡ്ഡ പറഞ്ഞു.
എന്‍.ആര്.സി രാജ്യത്ത് മുഴുവനും നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി നേതാക്കളും മുമ്പ് വ്യക്തമാക്കിയിരുന്നു.
Discussion about this post