ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ രാജ്യത്ത് വ്യാപകമായി അക്രമങ്ങൾ അരങ്ങേറുന്നതിന്റെ പശ്ചാത്തലത്തിൽ അടിയന്തിര യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യോഗത്തില്‍ രാജ്യത്തെ നിലവിലെ സാഹചര്യങ്ങളും സ്ഥിതിഗതികളും വിലയിരുത്തും.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡി, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബെല്ല എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
പ്രതിഷേധിക്കാനെന്ന പേരിൽ ഒത്തുകൂടിയവർ ഇന്ന് ഉത്തർപ്രദേശിൽ ബസുകൾ കത്തിച്ചു. സംഭലിലാണ് കലാപകാരികൾ ട്രാൻസ്പോർട്ട് രണ്ട് ബസുകൾ കത്തിച്ചത്.
നിരോധനാജ്ഞ ലംഘിച്ചും സംഘടിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കാനെത്തുന്നവരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നുണ്ട്. പൊതുമുതൽ നശിപ്പിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
Discussion about this post