പൗരത്വഭേദഗതി നിയമം നിലവില്‍ വന്നതോടെ ബ്ലംഗ്ലാദേശില്‍ നിന്ന് ഒരാള്‍ക്ക് പോലും അസമിലേക്ക് പ്രവേശിക്കാനാവില്ലെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍. മതപരമായ പീഡനങ്ങളാല്‍ അയല്‍രാജ്യത്ത് നിന്ന് എത്തിയവര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിക്കാമെന്നും തദ്ദേശീയര്‍ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അസമില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ കഴിഞ്ഞ പത്തുദിവസമായി സംസ്ഥാനത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരുന്നു. ഇന്റര്‍നെറ്റ് പുനസ്ഥാപിക്കണമെന്ന് കഴിഞ്ഞ ദിവസം ഗുവഹത്തി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അസമിലെ ജനങ്ങളുടെ അവകാശങ്ങള്‍ സുരക്ഷിതമാണ്. സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളുമാണ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അത്തരക്കാരാണ് രാജ്യത്തിന്റെ പ്രധാന ശത്രുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post