ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലി ഇന്ന് ഡല്‍ഹിയില്‍ നടക്കും. പതിനൊന്ന് മണിക്ക് രാംലീല മൈതാനിയില്‍ മോദി വിശാല്‍ റാലിയെ അഭിസംബോധന ചെയ്യും.
ഡല്‍ഹി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളിലെ നിലപാട് മോദി വ്യക്തമാക്കും. കേന്ദ്രമന്ത്രിമാരും, മുതിര്‍ന്ന നേതാക്കളും റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം റാലിയില്‍ പ്രധാനമന്ത്രിക്ക് നേരെ വധശ്രമമുണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ മുന്നറിയിപ്പുണ്ട്. ഡല്‍ഹി പൊലീസിനും, എസ്പിജിക്കും ഇത് സംബന്ധിച്ച വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കൈമാറി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ റാലി നടക്കുന്ന രാംലീല മൈതാനിയില്‍ സുരക്ഷ കൂട്ടി.
Discussion about this post