ഡല്‍ഹി: വഴിയോരത്ത് കഴിയുന്നവര്‍ക്ക് കമ്പിളി പുതപ്പ് നല്കി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല. ഡല്‍ഹിയില്‍ തണുപ്പ് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വഴിയോരത്ത് കിടന്നുറങ്ങുന്നവര്‍ക്ക് കമ്പിളി വിതരണം ചെയ്തത്.
ഡല്‍ഹിയിലെ എയിംസ് ആശുപത്രിക്ക് സമീപം കിടന്നുറങ്ങുന്നവര്‍ക്കാണ് സ്പീക്കര്‍ കമ്പിളി നല്‍കിയത്. പൊതുസഹകരണത്തോടെ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ അവരുടെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കില്ലെങ്കിലും അവര്‍ക്ക് താത്ക്കാലിക ആശ്വാസം നല്‍കും. ഇതില്‍ പങ്കാളികളായ എല്ലാ സംഘടനകള്‍ക്കും നന്ദി അറിയിക്കുന്നു. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇവരുടെ ചിത്രങ്ങളും ട്വീറ്റിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള 46 വിമാന സര്‍വ്വീസുകളാണ് വഴി തിരിച്ച് വിട്ടത്.
Discussion about this post