മുംബൈ: മുംബൈയിലെ പാര്‍ലെയിലെ 13 നില കെട്ടിടത്തിന് തീപിടിച്ചു. പത്തോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണക്കാന്‍ തുടങ്ങിയിട്ടുണ്ട്. കെട്ടിടത്തിനുള്ളില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കെട്ടിടത്തിന്റെ ഏഴും എട്ടും നിലകളിലാണ് തീപിടുത്തമുണ്ടായത്. ഞായറാഴ്ച വൈകിട്ട് 7.10ന് ലാഭ് ശ്രീവല്ലി കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മിനിറ്റുകള്‍ക്കം അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. കെട്ടിടത്തിലെ ഓഫീസുകളെല്ലാം അടച്ചിട്ട നിലയിലാണുള്ളത്.
മുംബൈയിലെ ഗാട്കോപ്പറിലെ തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ നിന്ന് 15 സ്ത്രീകളുള്‍പ്പെടെ 20 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഒരാഴ്ച മുന്‍പായിരുന്നു സംഭവം. 12 നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. എന്നാല്‍ നാശനഷ്ടങ്ങൊന്നുമുണ്ടായില്ല. കെട്ടിടത്തിലെ അഞ്ചാം നിലയിലാണ് തീപിടുത്തമുണ്ടായത്. പിന്നീട് ഇത് ആറാം നിലയിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. രാജവാഡി റോഡിലെ ഷിര്‍ജി ടവറില്‍ വൈകിട്ട് 5.42ഓടെയാണ് അപകടമുണ്ടായത്.
Discussion about this post