മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി യുവമോർച്ച നേതാവ് സന്ദീപ് വാര്യർ. ബിജെപിയുടെ നിലപാട് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം ടി.രമേശ് പറയുന്നതാണ്. രമേശേട്ടൻ എന്നെ തള്ളി പറഞ്ഞു എന്നൊക്കെ വാർത്ത കൊടുത്തവർ അദ്ദേഹം പറഞ്ഞത് ഒന്നുകൂടി വ്യക്തമായി കേൾക്കുന്നത് നന്നായിരിക്കും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പുന്നാര പത്രക്കാരെ, എന്റെ ഫേസ്ബുക്ക് പേജ് എന്റെ സ്വന്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള ഇടമാണ്. അവനവൻ എഡിറ്ററായ ലോകത്തെ ഏക ഇടമാണ് സാമൂഹ്യ മാധ്യമങ്ങൾ.
ബിജെപിയുടെ നിലപാട് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം ടി.രമേശ് പറയുന്നതാണ്. രമേശേട്ടൻ എന്നെ തള്ളി പറഞ്ഞു എന്നൊക്കെ വാർത്ത കൊടുത്തവർ അദ്ദേഹം പറഞ്ഞത് ഒന്നുകൂടി വ്യക്തമായി കേൾക്കുന്നത് നന്നായിരിക്കും. “വ്യക്തിപരമായ അഭിപ്രായ പ്രകടനം നടത്താൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. രാഷ്ട്രീയ വിമർശനം നടത്തുന്നവർ അത് കേൾക്കുമ്പോഴും സഹിഷ്ണുത കാണിക്കണം”. ഇത്രയും വാചകങ്ങൾ കൂടി രമേശേട്ടൻ പറഞ്ഞിട്ടുണ്ട്. പാർട്ടി സന്ദീപിനെ തള്ളിപ്പറയുകയല്ല ചേർത്തു പിടിക്കുകയാണ് ചെയ്തിരിക്കുന്നത്.
സിനിമ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയിട്ടില്ല. നികുതി അടയ്ക്കാത്തവർക്ക് സ്വാഭാവികമായി അതൊരു ഭീഷണിയായി തോന്നിയേക്കാം. “ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്” ആർക്കെങ്കിലുമൊക്കെ തോന്നിയിട്ടുണ്ടെങ്കിൽ നന്നായിപ്പോയി.
https://www.facebook.com/Sandeepvarierbjp/posts/3369464329761976
Discussion about this post