തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്ക്കാരത്തിന് സംഗീത സംവിധായകന് ഇളയരാജ അർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.
മകരവിളക്ക് ദിനമായ ജനുവരി 15 ന് രാവിലെ 9 മണിക്ക് ശബരിമല സന്നിധാനത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരം സമ്മാനിക്കും. തുടര്‍ന്ന് ഇളയരാജയുടെ സംഗീത പരിപാടിയും അരങ്ങേറും.
2010-ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്കി ആദരിച്ചിരുന്നു
Discussion about this post