ഡല്‍ഹി: ഇന്ത്യന്‍ സൈന്യം തീര്‍ത്തും മതേതരമാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. മനുഷ്യാവകാശ നിയമങ്ങളെ വളരെ ബഹുമാനത്തോട് കൂടി കാണുകയും അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യന്‍ സൈന്യമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ധാര്‍മ്മികതയും മാനവികതയും മര്യാദയുമാണ് ഇന്ത്യന്‍ സായുധസേനയുടെ മുന്നോട്ടുള്ള പ്രയാണമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ‘അങ്ങേയറ്റം മതനിരപക്ഷേതയുള്ളവരാണ് നമ്മുടെ സൈന്യം. സാങ്കേതികവിദ്യയുടെ വരവോടെ മാറിക്കൊണ്ടിരിക്കുന്ന യുദ്ധ തന്ത്രങ്ങളാണ് സൈന്യത്തിന്റെ പ്രധാന വെല്ലുവിളി’-ജനറല്‍ റാവത്ത് പറഞ്ഞു.
Discussion about this post