കാര്‍ഗില്‍: ലഡാക്കിലെ കാര്‍ഗില്‍ ജില്ലയില്‍ 145 ദിവസങ്ങള്‍ക്കുശേഷം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ നടപടിക്ക് പിന്നാലെയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചത്.
കാര്‍ഗില്‍ ജില്ലയില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തിയ സാഹചര്യത്തിലാണ് സേവനം പുനഃസ്ഥാപിച്ചിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ നാലു മാസത്തിനിടെ ഇവിടെ അക്രമ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.
Discussion about this post