പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് അസമിൽ നടന്ന റാലിയിൽ പങ്കെടുത്തത് പതിനായിരങ്ങൾ. അസാമിലെ ജനങ്ങള്‍ക്ക് സമാധാനവും പുരോഗതിയും വേണമെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോബാള്‍ പറഞ്ഞു. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസമാണ് ഈ പടുകൂറ്റന്‍ റാലിയില്‍ നിന്ന് വ്യക്തമാകുന്നതെന്നും അതിന് അസമിലെ ജനങ്ങളോട് നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് അസ്സാമില്‍ നടന്ന റാലിയില്‍ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. അസ്സമിലെ മോറിഗാവ് ജില്ലയിലെ ജാഗിറോഡ് ആയിരുന്നു പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബിജെപി റാലി സംഘടിപ്പിച്ചത്. നാലുകിലോമീറ്ററോളം ദൈര്‍ഘ്യത്തില്‍ റാലിയില്‍ ജനങ്ങള്‍ അണിനിരന്നെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ടുചെയ്യുന്നു.ജാഗിറോഡ് കോളേജ് ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച മഹാറാലി കഹിക്കുച്ചി എല്‍പി സ്കൂളില്‍ സമാപിച്ചു.
Discussion about this post