പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച ജാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനി ആയിഷ റെന്നക്കെതിരായ സിപിഎം പ്രവര്‍ത്തകരുടെ അധിക്ഷേപത്തെ വിമര്‍ശിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ആദ്യത്തേത് എതിരാളികള്‍ക്ക് നേരെയുള്ളതിനാല് അഭിപ്രായ സ്വാതന്ത്ര്യവും രണ്ടാമത്തേത് തിരിച്ചാകയാല്‍ സ്വന്തം വീട്ടില്‍ ചെന്നിരുന്ന് പറഞ്ഞാല്‍ മതിയെന്ന ബഹളവും. ഇത് അസഹിഷ്ണുതയാണെന്ന് മുരളി ഗോപി ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
ആയിഷ റെന്നയെ കൊണ്ട് മാപ്പ് പറയിപ്പിക്കാന്‍ ശ്രമിച്ച സിപിഎം നീക്കത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് പിറകെയാണ് മുരളി ഗോപിയുടെ വാക്കുകള്‍. നിശബ്ദരാവണം തന്നെ മാപ്പ് പറയാന്‍ അനുവദിക്കണെമന്നും, ഇതിന്റെ പേരില്‍ ഇന്റേണല്‍ കോണ്‍ഫ്ലിക്റ്റ് ഉണ്ടാവരുതെന്നും അയേഷ റെന പറയുന്ന വീഡിയൊ പ്രചരിച്ചിരുന്നു.
ആയിഷ റെന്ന രണ്ട് അഭിപ്രായങ്ങള്‍ പറയുന്നു. ഒരു അഭിപ്രായം തങ്ങള്‍ക്ക് ആവശ്യമുള്ള അഭിപ്രായം ആയതുകൊണ്ടും തങ്ങളുടെ എതിരാളികള്‍ക്ക് ദോഷം ആയതുകൊണ്ടും അത് പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്കപ്പെടുന്നു. രണ്ടാമത്തെ അഭിപ്രായം നേരെ തിരിച്ചാകയാല്‍ അത് സ്വന്തം വീട്ടില്‍ ചെന്നിരുന്ന് പറഞ്ഞാല്‍ മതി എന്ന് പറഞ്ഞു ബഹളം വയ്ക്കുന്നു. ഇത് തന്നെയാണ് അസഹിഷ്ണുത. അസഹിഷ്ണുത
കൊണ്ട് അസഹിഷ്ണുതയെ
എതിര്‍ക്കുക അനുകരണീയമല്ല എന്ന് മാത്രമല്ല അസ്സാദ്ധ്യവും ആണ്.
#അഭിപ്രായസ്വാതന്ത്ര്യം
https://www.facebook.com/murali.gopy/photos/a.1424126924498112/2551397898437670/?type=3&theater
Discussion about this post