ഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ രണ്ടാമത്തെ പൊതുബജറ്റ് ഫെബ്രുവരിയില്‍ നടക്കാനിരിക്കെ രാജ്യത്തെ മുഴുവന്‍ പ്രതീക്ഷയും കേന്ദ്രീകരിച്ചിരിക്കുന്നത് ധനമന്ത്രി നിര്‍മല സീതാരാമനില്‍. ഫെബ്രുവരി ഒന്നിന് ആണ് ബജറ്റ് അവതരണം.
കഴിഞ്ഞ ജൂലൈ അഞ്ചിന് നടന്ന ആദ്യ ബജറ്റില്‍ കോര്‍പറേറ്റ് ടാക്സ് കുറക്കുന്നതുള്‍പ്പെടെയുള്ള രക്ഷാ പാക്കേജുകള്‍ പ്രഖ്യാപിച്ചു. വികസന സൗഹൃദം ഭാവി കേന്ദ്രീകൃതം എന്ന ആശയം മുന്‍നിര്‍ത്തി അവതരിപ്പിച്ച ബജറ്റില്‍ കോര്‍പറേറ്റ് നികുതി 10 മുതല്‍ 25.17 ശതമാനം വരെയാണ് കുറച്ചത്. നിലവിലുള്ള കമ്പനികള്‍ക്ക് നികുതി 30 ശതമാനത്തില്‍നിന്ന് 22 ശതമാനമായും 2019 ഒക്ടോബര്‍ ഒന്നിനും 2023 മാര്‍ച്ച് 31 മുമ്പും ആരംഭിക്കാനിരിക്കുന്ന ഉല്പന്ന നിര്‍മാണ കമ്പനികള്‍ക്ക് 25-ല്‍ നിന്ന് 15 ശതമാനമായും നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു.
തുടര്‍ന്ന് സെപ്റ്റംബറില്‍ റിയല്‍ എസ്റ്റേറ്റ്, വൈദ്യുതി വാഹനം, ഹോട്ടല്‍ വ്യവസായം, ഡയമണ്ട് നിര്‍മാണം, ഔട്ട്ഡോര്‍ കേറ്ററിങ് തുടങ്ങിയ മേഖലകള്‍ക്ക് ചരക്കു സേവന നികുതിയില്‍ (ജി.എസ്.ടി) വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ചു.
Discussion about this post