കുട്ടിക്കടത്ത് കേസില്‍ സിബിഐ എഫ്ഐആര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ നാലു പ്രതികള്‍ക്കെതിരെയാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് . ബിഹാര്‍ സ്വദേശികളായ അബ്ദുള്‍ ഹാദി,മുഹമ്മദ് അലോമിസ്,മൗലാന ഫയലുല്ല, ജാര്‍ഖണ്ഡ് സ്വദേശി മുഹമ്മദ് ഇദ്രിത്ത് എന്നിവരാണ് പ്രതികള്‍. അനധികൃതമായി തിരിച്ചറിയല്‍ രേഖയില്ലാതെ കുട്ടികളെ കേരളത്തിലെത്തിച്ചതിനാണ് കേസ്. 456 കുട്ടികളെ കേരളത്തിലെത്തിച്ചു. ഇതില്‍ 156 കുട്ടികള്‍ക്കു മാത്രമാണ് തിരിച്ചറിയല്‍ രേഖയുണ്ടായിരുന്നത്.
Discussion about this post