Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഭാരതത്തില്‍ എനിക്കുള്ള അത്രയും തന്നെ അവകാശം അവര്‍ക്കുമുണ്ട്…ആര്‍ക്കും ആശങ്ക ഉണ്ടാകേണ്ട കാര്യമില്ല”അമിത് ഷായുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

by Brave India Desk
Jan 4, 2020, 03:57 pm IST
in India
Share on FacebookTweetWhatsAppTelegram

മണികണ്ഠന്‍ ഒ.വി- In Facebook

(രാജസ്ഥാനിലെ ജോധ്പൂരില്‍ 03/01/2020ല്‍ പൗരത്വ ഭേദഗതി നിയമത്തിനു പിന്തുണ നല്‍കുന്ന ജനജാഗരണ്‍ സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ നടത്തിയ പ്രസംഗം മലയാളത്തില്‍ ആക്കാനുള്ള ശ്രമം.

മേവാറിന്റെ ധീരന്മാരേയും രജപുത്ര വനിതകളുടെ ത്യാഗങ്ങളെയും പൊഖ്‌റാനില്‍ ആണവപരീക്ഷണങ്ങള്‍ക്ക് ശേഷം അടല്‍ജി പറഞ്ഞ വാക്കുകളേയും സ്മരിച്ചുകൊണ്ട് അമിത് ജി തന്റെ പ്രസംഗം ആരംഭിച്ചു.)

ഞാന്‍ ഇന്ന് ഇവിടെ വന്നത് ഈ രാഷ്ട്രീയവിശദീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ ആണ്. ഭാരതീയ ജനത പാര്‍ട്ടി രാജ്യം മുഴുവന്‍ പൗരത്വ ഭേദഗതി നിയമത്തിനു അനുകൂലമായി രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഞാന്‍ ധീരന്മാരുടെ ഈ നാട്ടില്‍ ഇന്ന് എത്തിയിരിക്കുന്നത്. എന്തുകൊണ്ട് ഇത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കേണ്ടി വന്നു? എന്ത് തെറ്റാണ് നമ്മള്‍ ചെയ്ത്? എന്തുകൊണ്ടാണ് ആളുകള്‍ ഇതിനെ (പൗരത്വ ഭേദഗതി നിയമത്തെ) എതിര്‍ക്കുന്നത്? വോട്ട് ബാങ്ക് രാഷ്ടീയം കളിക്കുന്നത് ശീലമാക്കിയ കോണ്‍ഗ്ഗ്രസ്സ് പാര്‍ട്ടി ദേശീയ പൗരത്വ നിയമത്തിനെതിരായി പ്രചാരണം നടത്തുകയാണ്. ഈ ദുഷ്പ്രചരണത്തില്‍ രാജ്യത്തിലെ പല യുവാക്കളും വീണുപോയിട്ടുണ്ട്. അവര്‍ നിയമത്തിനെതിരായി പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്. അപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു, ജനാധിപത്യമാണ്, ഏതെങ്കിലും നാലാളുകള്‍ അഭയാര്‍ത്ഥികളായി എത്തിയ ഭാരതമാതാവിന്റെ സല്‍പുത്രന്മാര്‍ക്കെതിരായ പ്രചാരണവുമായി ഇറങ്ങിയാല്‍ ഞങ്ങളും ജനങ്ങളുടെ അടുത്തേയ്ക്ക് തന്നെ ചെല്ലും. ജനങ്ങളെ പറഞ്ഞുമനസ്സിലാക്കും. ദേശീയ പൗരത്വ നിയമത്തെക്കുറിച്ച് ഞങ്ങള്‍ക്ക് പറയാനുള്ളത് പറയാന്‍ ഞങ്ങള്‍ ഈ നാട്ടിലെ ജനങ്ങളുടെ അടുത്തേയ്ക്ക് ചെല്ലും.

Stories you may like

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

സുഹൃത്തുക്കളേ ഇന്ന് കോണ്‍ഗ്രസ്സ്, മമത ദീദി, എസ് പി, ബി എസ് പി, കേജ്‌രിവാള്‍ & കമ്പനി, കമ്മ്യൂണിസ്റ്റ് ഇവരെല്ലാം ഇതിനെ എതിര്‍ക്കുകയാണ്. ഞാന്‍ ഇന്ന് ഈ മുഴുവന്‍ പാര്‍ടികളേയും വെല്ലുവിളിക്കാനാണ് എത്തിയിരിക്കുന്നത്. നിങ്ങള്‍ പറയുന്നത് ഈ നിയമം മൂലം നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ പൗരത്വം ഇല്ലാതാകും എന്നല്ലെ? രാഹുല്‍ ബാബ നിയമം പഠിച്ചിട്ട് എവിടെയെങ്കിലും ചര്‍ച്ചയ്ക്ക് വരൂ. അതല്ല വായിച്ചിട്ടില്ല എങ്കില്‍ ഞാന്‍ അത് ഇറ്റാലിയന്‍ ഭാഷയിലേയ്ക്ക് തര്‍ജ്ജമചെയ്തു തരാം. അത് വായിക്കൂ. രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഈ നിയമത്തില്‍; പൗരത്വ ഭേദഗതി നിയമത്തില്‍ ഒരിടത്തും ആരുടേയും പൗരത്വം എടുത്തുകളയുന്നതിനുള്ള ഒരു വ്യവസ്ഥയും ഇല്ല എന്നാണ്. ഇതിലുള്ളത് പൗരത്വം നല്‍കാനുള്ള വ്യവസ്ഥകള്‍ മാത്രമാണ്. നിങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. സുഹൃത്തുക്കളെ എന്താണ് സി എ എ? പൗരത്വ ഭേദഗതി നിയമം എന്താണ്? ഈ വിശാലമായ ജനസാഗരത്തെ സാക്ഷിയാക്കി രാജസ്ഥാനിലെ മുഴുവന്‍ ജനങ്ങളോടും ഞാന്‍ പറയുന്നു ഈ നിയമം പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും പീഡനം സഹിക്കവയാതെ ഓടിപ്പോന്ന ഹിന്ദു, സിഖ്, ബുദ്ധ, പാര്‍സി, ക്രിസ്ത്യന്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്ന സഹോദരന്മാര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ളതാണ്. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി നിങ്ങള്‍ക്ക് പൗരത്വം ലഭിക്കാന്‍ പോകുന്നു എന്ന് പറയുന്ന എന്റെ മുന്നിലുള്ള നിങ്ങള്‍ ഓരോരുത്തര്‍ക്കും ഞാന്‍ ഉറപ്പുനല്‍കുന്നു, പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാവരും ഒരുമിച്ച് വന്നാലും ഭാരതീയ ജനത പാര്‍ടി പൗരത്വ ഭേദഗതി നിയമത്തില്‍ ഒരിഞ്ച് പോലും പുറകോട്ട് പോകില്ല. നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന പൗരത്വം ആര്‍ക്കും ഇല്ലാതാക്കാന്‍ ആകില്ല. എത്രമാത്രം തെറ്റിദ്ധാരണ പടര്‍ത്താന്‍ സാധിക്കുമോ പടര്‍ത്തിക്കോളു. എത്രമാത്രം നുണ പടര്‍ത്തണോ പടര്‍ത്തിക്കോളൂ. ഞങ്ങളും പരിശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കും. ഞങ്ങളും ജനങ്ങളുടെ അടുത്ത് പോകും, ന്യൂനപക്ഷങ്ങളുടെ അടുത്ത് പോകും അവരെ പറഞ്ഞ് മനസ്സിലാക്കും. ഇതില്‍ അവരുടെ പൗരത്വവുമായി ബന്ധപ്പെട്ടതൊന്നും ഇല്ല. ഇത് അഭയാര്‍ത്ഥികളായി വന്നിട്ടുള്ള നമ്മുടെ സഹോദരങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമമാണ്.

സുഹൃത്തുക്കളേ, രാജ്യത്തെ ജനങ്ങളോട് എനിക്ക് പറയാനുള്ളത് മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ വിഭജനം നടക്കാന്‍ പാടില്ലായിരുന്നു. ഭാരതമാതാവിനെ വെട്ടിമുറിയ്ക്കാന്‍ പാടില്ലായിരുന്നു. ആരാണ് ഇത് ചെയ്തത്? കോണ്‍ഗ്രസ്സ് പാര്‍ടിയാണ് മറുപടി പറയേണ്ടത്. രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കണം എന്ന ഈ തീരുമാനം കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ് എടുത്തത്. അതിനുശേഷം പാകിസ്താന്‍ ഉണ്ടായപ്പോള്‍ കിഴക്കും പടിഞ്ഞാറും പാകിസ്താനിലായി മുപ്പതു ശതമാനത്തില്‍ അധികം ഹിന്ദു, കൃസ്ത്യന്‍, ബുദ്ധര്‍, ജൈനര്‍, പാര്‍സി വിഭാഗത്തില്‍ പെട്ടവരായി ഇവിടെ എത്തിച്ചേരാന്‍ സാധിക്കാതെ പോയ ആളുകള്‍ ഉണ്ടായിരുന്നു. ഒരു പക്ഷെ അവര്‍ വരണമെന്ന് ആഗ്രഹിച്ചില്ലായിരിക്കാം. തങ്ങള്‍ക്ക് ആദരവ് ലഭിക്കുമെന്നും, തങ്ങളുടെ മതവിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവസരം അവിടെ ഉണ്ടാകുമെന്നും അവര്‍ വിശ്വസിച്ചു. തങ്ങളുടെ പെണ്മക്കള്‍ക്കും സഹോദരിമാര്‍ക്കും സുരക്ഷിതത്വം ഉണ്ടാകും എന്നവര്‍ കരുതി. എന്നാല്‍ അതൊന്നും ഉണ്ടായില്ല. മുന്‍പ് പാകിസ്താനില്‍ 20% ന്യൂനപക്ഷങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് അത് കുറഞ്ഞ് 3% ആയി. ബംഗ്ലാദേശില്‍ 30% ആയിരുന്ന ന്യൂനപക്ഷം ഇന്ന് 7% ആയി ചുരുങ്ങി. രാഹുല്‍ ബാബയോടും മമതദീദിയോടും ഞാന്‍ ചോദിക്കുന്നത് ഈ ആളുകള്‍ എവിടെ പോയി എന്നാണ്? എവിടെ പോയി? ഒന്നുകില്‍ കൊന്നുകളഞ്ഞു, അല്ലെങ്കില്‍ നിര്‍ബന്ധപൂര്‍വ്വം മതംമാറ്റത്തിനു വിധേയരാക്കി, അല്ലെങ്കില്‍ അവര്‍ ഓടി ഭാരതത്തില്‍ അഭയം തേടി. ഇവര്‍ക്ക് നേരിടേണ്ടിവന്നതിലും വലിയ മനുഷ്യാവകാശധ്വംസനം വേറെ ആര്‍ക്കും നേരിടേണ്ടിവന്നിട്ടുണ്ടാവില്ല. മനുഷ്യാവകാശത്തിന്റെ പ്രയോക്താക്കളോട് എനിക്ക് പറയാനുള്ളത് എന്റെ മുന്നിലുള്ള ഈ അഭയാര്‍ത്ഥികളായ സഹോദരങ്ങളില്‍ പലരും ഇന്നലെകളില്‍ അവിടെ കോടിപതികള്‍ ആയിരുന്നു. ഇന്ന് അവര്‍ക്ക് കിടക്കാന്‍ സ്ഥലമില്ല. നൂറുകണക്കിനു ഏക്കറില്‍ കൃഷി ചെയ്തിരുന്നവര്‍ ഇന്ന് കൂലിപ്പണി എടുക്കുന്നു. അവരില്‍ പലരുടേയും അമ്മമാര്‍, പെങ്ങന്മാര്‍, പെണ്മക്കള്‍ ഒക്കെ മാനഭംഗം ചെയ്യപ്പെട്ടു. പലരേയും നിര്‍ബന്ധിച്ച് വിവാഹം ചെയ്യിച്ചു. പലരേയും അവിടന്ന് ആട്ടിപ്പായിച്ചു. ഇങ്ങനെ പല വിധത്തിലുള്ള പീഡനങ്ങള്‍ സഹിച്ചവര്‍ കഴിഞ്ഞ എഴുപതുവര്‍ഷമായി നമ്മുടെ രാജ്യത്ത് എത്തുന്നു. എന്നാല്‍ നമ്മുടെ രാജ്യത്തെ ഒരു സര്‍ക്കാരും പീഡനങ്ങള്‍ക്ക് ഇരയായ, മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെട്ട ഹിന്ദു, കൃസ്ത്യന്‍, ബുദ്ധ, ജൈനര്‍, പാര്‍സി വിഭഗങ്ങളില്‍ പെടുന്ന ഈ അഭയാര്‍ത്ഥികളെ പരിഗണിച്ചതേയില്ല. ഇത്തവണ 2019ല്‍ നരേന്ദ്രമോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രി ആയപ്പോള്‍ ആണ് ഈ വിഷയം പരിഗണിക്കപ്പെട്ടത്. അതുവരെ ആര്‍ക്കും ധൈര്യമില്ലായിരുന്നു. നമ്മള്‍ ഇവരെ പിന്തുണയ്ക്കും എന്ന് തീരുമാനിച്ചു.

ഞാന്‍ നിങ്ങളോട് ചോദിക്കട്ടെ, മഹാത്മഗാന്ധി വാക്ക് പറഞ്ഞിരുന്നു. എന്താ ഗാന്ധിജി വര്‍ഗ്ഗീയവാദി ആയിരുന്നോ? രാജ്യത്തിന്റെ പാര്‍ലമെന്റില്‍ ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞു. ‘ഇവിടെ എത്തിന്ന ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും നമ്മള്‍ പൗരത്വം കൊടുക്കും’ അവരെ ഇവിടെ താമസിപ്പിക്കും. എന്താ അദ്ദേഹവും വര്‍ഗ്ഗീയവാദി ആയിരുന്നോ? സര്‍ദാര്‍ പട്ടേല്‍, മൗലാന ആസാദ്, രാജേന്ദ്രബാബു എല്ലാവരും ഇത് പറഞ്ഞിരുന്നു. എന്നാല്‍ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി ഒന്നും ചെയ്തില്ല, അതിനു അന്‍പത്താറിഞ്ച് നെഞ്ചളവുള്ള നരേന്ദ്രമോദി വേണ്ടിവന്നു. അദ്ദേഹം പറഞ്ഞു കോടിക്കണക്കിലുള്ള ഈ അഭയാര്‍ത്ഥികളുടെ മനുഷ്യാവകാശങ്ങള്‍ ഞാന്‍ സംരക്ഷിക്കും. ആരും ഭയക്കേണ്ടതില്ല. അദ്ദേഹം പൗരത്വ ഭേദഗതി ബില്‍ ക്യാബിനറ്റില്‍ കൊണ്ടുവന്നു. പാര്‍ലമെന്റിന്റെ രണ്ട് സഭകളിലും അത് പാസാക്കി. ഇന്ന് എന്റെ മുന്നിലുള്ള അഭയാര്‍ത്ഥികളായി എത്തിയിരിക്കുന്ന സഹോദരങ്ങളോട് ഞാന്‍ പറയുന്നു, ഇപ്പോള്‍ നിങ്ങളുടെ നല്ല സമയം എത്തിയിരിക്കുന്നു, നിങ്ങള്‍ ഈ രാജ്യത്തെ പൗരന്മാരാകാന്‍ പോകുന്നു. അതിക്രമങ്ങളെ ശക്തമായി നേരിട്ട, സ്വന്തം പെങ്ങന്മാരേയും അമ്മമാരേയും സംരക്ഷിക്കാന്‍ കഴിയാതെ നട്ടംതിരിഞ്ഞ, വസ്തുവകകള്‍ തട്ടിയെടുക്കപ്പെട്ട, തൊഴില്‍ ഇല്ലാതായ, ഭൂമി നഷ്ടപ്പെട്ട, കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട, കൊച്ചുകുട്ടികളെ ഉപേക്ഷിച്ച് ഓടിപ്പോരേണ്ടിവന്ന അനേകം ആളുകളെ നിങ്ങളിടെ ഇടയില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും പൗരത്വം കൊടുക്കരുതെന്നാണോ പ്രതിപക്ഷ കഷികള്‍ പറയുന്നത്? ഞാന്‍ ഉറപ്പിച്ച് പറയുന്നു അവിടെ നിന്നും വന്ന ഈ അഭയാര്‍ത്ഥികള്‍ ഭാരതീയരാണ്, ഭാരതം അവരുടേതുമാണ്, ഭാരതത്തില്‍ എനിക്കുള്ള അത്രയും തന്നെ അവകാശം അവര്‍ക്കുമുണ്ട്. ഇവിടെ ഭരിക്കുന്നത് നരേന്ദ്ര മോദിയാണ്. ആര്‍ക്കും ആശങ്ക ഉണ്ടാകേണ്ട കാര്യമില്ല. പീഡനങ്ങള്‍ സഹിച്ചാണ് നിങ്ങള്‍ ഇവിടെ എത്തിയത്. മോദിജിയുടെ സര്‍ക്കാര്‍ നിങ്ങള്‍ക്ക് ഭാരത്തിന്റെ പൗരത്വം നല്‍കി ഭാരതീയര്‍ ആണെന്ന അഭിമാനം നല്‍കാന്‍ പോവുകയാണ്.

ഇതിനെ എതിര്‍ക്കുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് നിങ്ങള്‍ മഹാത്മാഗാന്ധി പറഞ്ഞത് അംഗീകരിക്കുമോ ഇല്ലയോ എന്നാണ്. ജവഹര്‍ലാല്‍ജി പറഞ്ഞത് അംഗീകരിക്കുമോ ഇല്ലയോ എന്നാണ്. സര്‍ദാര്‍ പട്ടേല്‍, മൗലാന ആസാദ്, രാജേന്ദ്രബാബു ഇവരൊക്കെ പറഞ്ഞത് അംഗീകരിക്കുമോ ഇല്ലയോ എന്നാണ്. നിങ്ങളുടെ നേതാവ് മന്‍മോഹന്‍ സിങ്ജി 2003ല്‍ ഇവര്‍ക്ക് പൗരത്വം നല്‍കണം എന്ന് പറഞ്ഞു. ഇവര്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗെഹ്‌ലോട്ട് സാഹബ് (ഇപ്പോഴത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി) മൂന്നു കത്തുകള്‍ മുന്‍പ് എഴുതിയിട്ടുണ്ട്. പക്ഷെ പൗരത്വം നല്‍കുന്ന കാര്യത്തില്‍ മാത്രം ഇവര്‍ക്ക് ധൈര്യമില്ല. എന്തുകൊണ്ടെന്നാല്‍ അവരുടെ വോട്ട് ബാങ്ക് നഷ്ടപ്പെടും എന്ന് അവര്‍ ഭയക്കുന്നു. സുഹൃത്തുക്കളേ ഞാന്‍ ഈ രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും പറയുന്നു ഈ അഭയാര്‍ത്ഥികള്‍ ആയി വന്നവര്‍ ദുഃഖിതരാണ്, ദുരിതങ്ങള്‍ സഹിച്ചവരാണ്, പീഡനങ്ങള്‍ ഏറ്റുവാങ്ങിയവരാണ്. അവര്‍ക്ക് പൗരത്വം നല്‍കുന്നത് അവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്നോട്ട് പോകില്ല, കാരണം നമ്മള്‍ വോട്ട്ബാങ്ക് രാഷ്ട്രീയത്തെ ഭയക്കുന്നില്ല.

നെഹ്രു ലിയാക്കത്ത് ഉടമ്പടി ഉണ്ടായി. അതില്‍ രണ്ട് ദേശത്തേയും ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പുകള്‍ നല്‍കി. നമ്മുടെ രാജ്യത്തെ ന്യൂനപക്ഷക്കാരായ സഹോദരങ്ങള്‍ക്ക് നമ്മള്‍ ആദരവും സുരക്ഷയും നല്‍കി. അവരുടെ ജനസംഖ്യയും വര്‍ദ്ധിച്ചു. എന്നാല്‍ പാകിസ്താനില്‍ (ന്യൂനപക്ഷങ്ങള്‍) 30% നിന്നും 3% എത്തി. ബംഗ്ലാദേശില്‍ 30% നിന്നും 7% ആയി. അഫ്ഗാനിസ്ഥാനില്‍ ഒരു ലക്ഷത്തോളം (നപക്ഷവിഭാഗക്കാര്‍ ഉണ്ടായിരുന്നതില്‍ ഇപ്പോള്‍ കേവലം അഞ്ഞൂറ് ആളുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. നമ്മള്‍ ഇവര്‍ക്കെല്ലാം ആദരവ് നല്‍കാനാഗ്രഹിക്കുന്നു. നെഹ്രു ലിയാക്കത്ത് ഉടമ്പടി കോണ്‍ഗ്രസ് പാര്‍ടി പാലിച്ചില്ല, എന്നാല്‍ നമ്മള്‍ അത് പാലിക്കും. കോണ്‍ഗ്രസ്സ് പാര്‍ടിയുടെ നേതാക്കള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ്സ് പാര്‍ടി പാലിച്ചില്ല എന്നാല്‍ നരേന്ദ്ര മോദിജി അത് ചെയ്യും.

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവരില്‍ സഹോദരി മായാവതി ഉണ്ട്, എസ് പി ഉണ്ട്, കോണ്‍ഗ്രസ്സ് ഉണ്ട്, ബി എപസ് പി ഉണ്ട്. എനിക്ക് അവരോട് പറയാനുള്ളത് ഗുജറാത്തില്‍ രാജസ്ഥാനില്‍ പഞ്ചാബില്‍ അതുപോലെ ബംഗാളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും എല്ലാം പീഡനങ്ങള്‍ സഹിക്കാനാകാതെ എത്തിച്ചേര്‍ന്ന ഈ അഭയാര്‍ത്ഥികളില്‍ എഴുപത് ശതമാനത്തില്‍ അധികം പേരും പിന്നോക്ക ദളിത് വിഭാഗങ്ങളില്‍ പെടുന്ന സഹോദരി സഹോദരന്മാരാണ്. നിങ്ങള്‍ ഒന്ന് ഓര്‍ത്തുകൊള്ളു ഈ രാജ്യത്തെ ദളിതുകള്‍, ഈ രാജ്യത്തെ ആദിവാസികള്‍ ഇതെല്ലാം കണ്ണുതുറന്നു കാണുന്നുണ്ട്. പാകിസ്താനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വന്ന അഭയാര്‍ത്ഥികളായ ദളിത് വിഭാഗക്കാര്‍ക്കും സിഖുകാര്‍ക്കും പൗരത്വം നല്‍കുന്നതിനെ എതിര്‍ക്കുമ്പോള്‍ നിങ്ങള്‍ എതിര്‍ക്കുന്നത് ദളിതു വിഭാഗങ്ങളെ തന്നെ ആണെന്നത് നിങ്ങള്‍ ഓര്‍മ്മവയ്ക്കണം. ഈ കാര്യം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്‍പാകെ ഞാന്‍ വയ്ക്കുകയാണ്. എവിടെ പോകും ഈ പിന്നോക്കക്കാരായ അഭയാര്‍ത്ഥികള്‍? ഞാന്‍ മമതദീദിയോട് ചോദിക്കുന്നു ബംഗാളി പാര്‍സി അഭയാര്‍ത്ഥികള്‍ നിങ്ങള്‍ക്ക് എന്ത് ദ്രോഹമാണ് ചെയ്തത്? ഈ പിന്നോക്ക വിഭാഗങ്ങള്‍ നിങ്ങളോട് എന്ത് ദ്രോഹമാണ് ചെയ്തത്? ബംഗാളി ദളിതുകള്‍ നിങ്ങള്‍ക്ക് എന്തു ദ്രോഹമാണ് ചെയ്തത്? ബംഗാളികളായ ബാക്കി ഹിന്ദുക്കള്‍ നിങ്ങള്‍ക്ക് എന്ത് ദ്രോഹമാണ് ചെയ്തത്? ഇവര്‍ക്ക് പൗരത്വം നല്‍കുന്നതിനെ എതിര്‍ക്കുന്നത് എന്തിനാണ്? മമത ദീദി നിങ്ങള്‍ പറയുന്നത് ഇവര്‍ നീണ്ട ക്യുവില്‍ നില്‍ക്കേണ്ടി വരും, ആളുകളില്‍ നിന്നും വിവിധതരം തെളിവുകള്‍ ചോദിക്കും എന്നൊക്കെയല്ലെ? ബംഗാളിലെ മുഴുവന്‍ അഭയാര്‍ത്ഥികള്‍ക്കും ഞാന്‍ ഉറപ്പ് നല്‍കുന്നു, നിങ്ങള്‍ പീഡനങ്ങള്‍ സഹിച്ചാണ് ഇവിടെ എത്തിയത്. ഇവിടെ നിങ്ങള്‍ക്ക് പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരില്ല. ഇവിടെ നിങ്ങള്‍ക്ക് ആദരപൂര്‍വ്വം തന്നെ പൗരത്വം നല്‍കും. മമതദീദി പറയുന്നത് കേട്ട് ഭയപ്പെടേണ്ടതില്ല. മമത ദീദി നിങ്ങളുടെ നേട്ടം അല്ല ആഗ്രഹിക്കുന്നത്. മമതദീദി അവരുടെ വോട്ട് ബാങ്ക് സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.

സുഹൃത്തുക്കളേ, ഞാന്‍ ഇത്രമാത്രം പറയാന്‍ ആഗ്രഹിക്കുന്നു. മോദിജി പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നു, അത് പാസാക്കി. അപ്പോള്‍ ചിലര്‍ രാജ്യത്ത് കലാപങ്ങള്‍ ഉണ്ടാക്കുന്നു. രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. അവര്‍ക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മോദിജിയ്ക്ക് എതിരാക്കണം എന്ന അജണ്ടയാണുള്ളത്. എനിക്ക് കോണ്‍ഗ്രസ്സ്, എസ് പി, ബി എസ് പി, തൃണമൂല്‍ കോണ്‍ഗ്രസ്സ്, കമ്മ്യൂണിസ്റ്റ്, കേജ്‌രിവാള്‍ എന്നീ പാര്‍ടികളോട് പറയാനുള്ളത് ജനാധിപത്യത്തില്‍ അത്ര എളുപ്പത്തില്‍ നിങ്ങള്‍ക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കില്ല എന്നാണ്. ഭാരതീയ ജനത പാര്‍ട്ടി കോടിക്കണക്കിനു ആളുകളൂടെ വീടുകളില്‍ പോയി പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള വാസ്തവം പ്രചരിപ്പിക്കാന്‍ പോവുകയാണ്. അഞ്ചാം തീയതി മുഴുവന്‍ രാജ്യത്തെ മൂന്നുകോടീയിലധികം വീടുകളില്‍ പോയി പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള വസ്തുതകള്‍ പ്രചരിപ്പിക്കുന്നതിനുള്ള പരിശ്രമം ആരംഭിക്കുകയാണ്. അഞ്ഞൂറില്‍ അധികം സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് ഞങ്ങള്‍ ആളുകളെ ഈ സംരഭത്തിന്റെ ഭാഗമാക്കുകയാണ്. ആയിരത്തഞ്ഞൂറില്‍ അധികം പത്രസമ്മേളനങ്ങള്‍ നടത്തി നിങ്ങള്‍ പരത്തുന്ന തെറ്റിദ്ധാരണകള്‍ ഇല്ലാതക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. ആളുകള്‍ മുഴുവന്‍ വാസ്തവം മനസ്സിലാക്കി കഴിയുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും നിങ്ങള്‍ എത്രമാത്രം തെറ്റായ പ്രവര്‍ത്തിയാണ് ചെയ്തതെന്ന്.

സുഹൃത്തുക്കളേ മോദിജി അനേകം ആളുകള്‍ക്ക് പലവിധ സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. മാര്‍വാടിലെ ജനങ്ങളോട് ഞാന്‍ ചോദിക്കുന്നു നിങ്ങളില്‍ എത്ര ആളുകള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉണ്ട്, ഒന്ന് കൈപൊക്കൂ. എല്ലാവര്‍ക്കും ഉണ്ടല്ലൊ അല്ലെ. സ്വന്തം മൊബൈല്‍ എടുക്കൂ, അമ്മമാരും പെങ്ങന്മാരും ഒക്കെ മൊബൈല്‍ എടുക്കൂ. ഞാന്‍ ഒരു നമ്പര്‍ പറയും. ആദ്യം ഹിന്ദിയിലും പിന്നെ ഇംഗ്ലീഷിലും. ആ നമ്പറിലേയ്ക്ക് നിങ്ങള്‍ ഒരു മിസ് കാള്‍ വിളിക്കണം. നിങ്ങള്‍ക്ക് പണം ഒന്നും നഷ്ടമാകില്ല. പക്ഷെ പൗരത്വ ഭേദഗതിനിയമത്തില്‍ നിങ്ങളുടെ പിന്തുണ നരേന്ദ്രമോദിയുടെ അടുത്തെത്തും. നിങ്ങള്‍ പിന്തുണയ്ക്കില്ലെ? പുറകിലുള്ളവരും പറയൂ, പിന്തുണയ്ക്കുമോ? ഉറക്കെ പറയൂ പിന്തുണയ്ക്കുമോ? എങ്കില്‍ ഞാന്‍ ഇപ്പോള്‍ ആ നമ്പര്‍ പറയാം. നിങ്ങള്‍ ഡയല്‍ ചെയ്യൂ. 88662 ഒരു തവണകൂടി 88662. ഇനി ഞാന്‍ നമ്പര്‍ മുഴുവന്‍ ഒരു തവണകൂടി പറയാം 88662 88662 അങ്ങനെ പത്ത് അക്കങ്ങള്‍ 88662 വീതം രണ്ട് പ്രാവശ്യം. ഞാന്‍ ഒരിക്കല്‍ക്കൂടി പറയാം 88662 88662. നിങ്ങള്‍ ഒരോരുത്തരോടും എന്റെ അഭ്യര്‍ത്ഥനയാന് രാഹുല്‍ബാബ മമത തുടങ്ങി തെറ്റിദ്ധരിപ്പിക്കാന്‍ ഇറങ്ങിയവര്‍ക്ക് മറുപടി നല്‍കാന്‍ രാജ്യത്തെ ജനങ്ങള്‍ 88662 88662 ഡയല്‍ ചെയ്ത് മോദിജിയെ തങ്ങളുടെ പിന്തുണ അറിയിക്കണം. എത്ര ആളുകള്‍ ഡയല്‍ ചെയ്തു, എല്ലാവരും ചെയ്‌തോ? എങ്കില്‍ നിങ്ങളുടെ പിന്തുണ മോദിജിയുടെ അടുത്ത് എത്തിയിട്ടുണ്ട്.

സുഹൃത്തുക്കളേ, ഈ നാട്ടിലെ യുവാക്കളെ കോണ്‍ഗ്രസ് പാര്‍ട്ടി തെറ്റിദ്ധരിപ്പിക്കുകയാണ്. അവര്‍ പറയുന്നത് ഈ നിയമം മതങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തും എന്നാണ്. ഇത് ഒരു മതത്തേയും ദോഷകരമായി ബാധിക്കില്ല. ഇത് മൂന്ന് രാജ്യങ്ങളില്‍ ഉള്ള ന്യൂനപക്ഷങ്ങള്‍ ആയ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, പാര്‍സി, ജയിന്‍, ബുദ്ധ വിഭാഗങ്ങളില്‍ പെടുന്ന എല്ലാവര്‍ക്കും വേണ്ടിയാണ്. എല്ലാവര്‍ക്കും പൗരത്വം നല്‍കുന്നുണ്ട്. എന്നാല്‍ അവര്‍ തെറ്റിദ്ധരിപ്പിക്കുന്നത് ഇത് കൊണ്ട് ഭാരതത്തില്‍ ഉള്ള മുസ്ലീങ്ങളുടെ പൗരത്വം നഷ്ടപ്പെടും എന്നാണ്. ഞാന്‍ ഇന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉറപ്പ് നല്‍കുന്നു, ഈ നിയമം പൗരത്വം നല്‍കാനുള്ള നിയമം ആണ് പൗരത്വം എടുത്തുകളയാനുള്ളതല്ല. ആരും ആശങ്കപ്പെടേണ്ടകാര്യം ഇല്ല.

സുഹൃത്തുക്കളെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ശീലം തന്നെ ഇതാണ്, രാജ്യത്തെ ഓരോ വിഷയത്തിലും തങ്ങളുടെ വോട്ട് ബാങ്ക് ഉപയോഗിച്ച് എതിര്‍പ്പ് ഉണ്ടാക്കുക. ഇവിടെ ആയിരക്കണക്കിനു ആളുകള്‍ ഒത്തുചേര്‍ന്നിട്ടുണ്ടല്ലൊ. ഞാന്‍ ചോദിക്കട്ടെ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ മോദിയുടെ നടപടി നല്ലതാണോ ചീത്തയാണോ? ഉറക്കെ പറയൂ എടുത്തുകളയണമായിരുന്നോ വേണ്ടായിരുന്നോ? രാഹുല്‍ ബാബ ചോദിക്കുന്നു എന്തിനാണ് 370 എടുത്ത് കളഞ്ഞത്? ഞാന്‍ വീണ്ടും ചോദിക്കുന്നു എടുത്തുകളയണമായിരുന്നോ വേണ്ടായിരുന്നോ? രാം ജന്മഭൂമിയില്‍ പവിത്രമായ ക്ഷേത്രം പണിയണമോ വേണ്ടയോ? സുപ്രീംകോടതി വിധിപറഞ്ഞു, കോണ്‍ഗ്രസ്സ് സുപ്രീംകോടതിയേയും വിമര്‍ശിക്കുന്നു. സുഹൃത്തുക്കളെ ഞാന്‍ വീണ്ടും ചോദിക്കുന്നു രാം ജന്മഭൂമിയില്‍ പവിത്രമായ ക്ഷേത്രം ഉണ്ടാകണമോ വേണ്ടയോ? പകിസ്താന്‍ തീവ്രവാദം നടത്തുമ്പോള്‍ വ്യോമാക്രമണം നടത്തണോ വേണ്ടയോ? ഉറക്കെ പറയൂ നടത്തണോ വേണ്ടയോ? മോദിജി വ്യോമാക്രമണം നടത്തുന്നു രാഹുല്‍ ബാബ അതിനേയും എതിര്‍ക്കുന്നു. ഉറിയില്‍ ആക്രമണമുണ്ടായപ്പോള്‍ മോദിജി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തണമായിരുന്നോ വേണ്ടായിരുന്നോ? ഉറക്കെ പറയൂ വേണമോ വേണ്ടായിരുന്നോ? അതിലും രാഹുല്‍ ബാബ എതിരാണ്. സുഹൃത്തുക്കളേ മുത്തലാഖ് ഇല്ലാതാക്കണോ വേണ്ടയോ? ഉറക്കെ പറയൂ ഇല്ലാതാക്കണോ വേണ്ടയോ? രാഹുല്‍ ബാബ അതിനേയും എതിര്‍ക്കുന്നു. വീര സവര്‍ക്കറെ പോലെ ധീരനായ വിപ്ലവകാരിയായ ഈ രാഷ്ട്രത്തിന്റെ മഹാനായ പുത്രനെപ്പോലും കോണ്‍ഗ്രസ്സ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ തള്ളിപ്പറയുന്നു. കോണ്‍ഗ്രസ്സുകാരെ ലജ്ജിക്കൂ ലജ്ജിക്കൂ. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും ഒരു പരിധിയുണ്ട്. എന്നാല്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി കോണ്‍ഗ്രസ്സ് പാര്‍ട്ടി വീര്‍ സവര്‍ക്കര്‍ പോലുള്ള മഹദ്‌വ്യക്തികളെയും അപമാനിക്കുന്ന നിലയില്‍ എത്തിയിരിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസ്സ് പാര്‍ടിയെ തിരിച്ചറിയും. കോണ്‍ഗ്രസ്സിന്റെ നേതാവ് രാഹുല്‍ ഗാന്ധി ജെ എന്‍ യുവില്‍ ‘ഭാരത് തേരെ ടുക്ടെ ഹൊ ഇന്‍സ അള്ള ഇന്‍ഷ അള്ള’ മുദ്രാവാക്യം വിളിക്കുന്നവരേയും പിന്തുണയ്ക്കുന്നു. നിങ്ങള്‍ പറയൂ രാജ്യത്തെ വെട്ടിമുറിയ്ക്കും എന്ന് പറയുന്നവരെ ജയിലില്‍ ഇടണോ വേണ്ടയോ? ഉറക്കെ പറയൂ ജയിലില്‍ ഇടണോ വേണ്ടയോ? ഈ ടുക്ടെ ടുക്ടെ ഗ്യാങ് രാജ്യത്തിനകത്ത് വോട്ട് ബാങ്ക് രാഷ്ട്രീയം വീണ്ടും തുടങ്ങാനുള്ള ശ്രമം നടത്തുകയാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, അതോടൊപ്പം കോടിക്കണക്കിനു വരുന്ന ഭാരതീയ ജനത പാര്‍ട്ടിയുടെ പ്രവര്‍ത്തകരോട് ആവശ്യപ്പെടുന്നു നിങ്ങള്‍ നരേന്ദ്ര മോദിയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഇന്ന് നടക്കുന്ന ഈ ജനജാഗരണ്‍ പ്രചാരണത്തിനൊപ്പം ചേരണം. നേരത്തെ പറഞ്ഞ നമ്പറില്‍ മിസ്‌കോള്‍ ചെയ്ത് പിന്തുണ അറിയിക്കൂ. രാജ്യത്തെ ഓരോ വീട്ടിലും പോയി രാജ്യവിരുദ്ധശക്തികള്‍ക്കൊപ്പം ചേര്‍ന്നു നടക്കുന്ന നേതാക്കളെ തുറന്നുകാണിക്കണം.

സുഹൃത്തുക്കളെ എനിക്ക് നിങ്ങളോടെല്ലാം ഒരു കാര്യം കൂടി പറയാനുണ്ട്. ഇന്ന് ഇവിടെ വലിയ അളവില്‍ അഭയാര്‍ത്ഥികള്‍ എത്തിയിട്ടുണ്ട്. ഈ രാജ്യത്തെ ഓരോരുത്തരും ആ നിങ്ങള്‍ നേരിട്ട പീഡനങ്ങള്‍ അറിയുന്നുണ്ട്. അവര്‍ നിങ്ങളെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ബംഗാളിലെ ദളിത് സഹോദരന്മാരായാലും, ബംഗാളിലെ പാര്‍സി സഹോദരന്മാരായാലും, പഞ്ചാബിലെ സിഖ് സഹോദരന്മാരായാലും രാജ്സ്ഥാനിലെ രജപുത്രന്മാരായാലും സിന്ധി സഹോദരന്മാരായാലും ഗുജരാത്തില്‍ എത്തിച്ചേര്‍ന്ന ദളിത് സഹോദരന്മാരായാലും അവരെല്ലാവര്‍ക്കും ഈ രാജ്യത്ത് അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ നരേന്ദ്ര മോദി ചെയ്തിട്ടുണ്ട്. ഇന്ന് ഈ റാലിയില്‍ ഞാന്‍ രാജ്യത്തെ ജനങ്ങളോട് പറയുന്നു കുറെ ആയി ഈ വോട്ട് ബാങ്ക് രാഷ്ട്രീയം മോദിജി വികസനത്തിന്റെ പാതയില്‍ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. ഗെഹ്‌ലോട്ട് സാഹബ് ഞങ്ങള്‍ പുതുതായി ഒന്നും ചെയ്തില്ല. താങ്കളുടെ പ്രകടന പത്രികയിലെ ഒരു കാര്യം നടപ്പില്‍ വരുത്തുക മാത്രമാണ് ചെയ്തത്. അതിനെ എന്തിനാണ് എതിര്‍ക്കുന്നത്? അതെല്ലാം പിന്നീട് ചെയ്യാം. ആദ്യം കോട്ടയില്‍ ഓരോ ദിവസവും മരിച്ചു വീഴുന്ന കുട്ടികളെ കുറിച്ച് ആലോചിക്കൂ. ആ അമ്മമാരുടെ ശാപം കിട്ടിക്കൊണ്ടിരിക്കുകയാണ്. ദീദിയുടെ മുന്നില്‍ ഇത്രയും കുനിയല്ലെ. ജോധ്പൂര്‍ താങ്കളുടെ ജില്ലയാണ്. ഇവിടെയുള്ള ആയിരക്കണക്കിനു അഭയാര്‍ത്ഥികള്‍ താങ്കളോട് ചോദിക്കുന്നത് എന്തിനാണ് ഞങ്ങളോട് വിരോധം വച്ചു പുലര്‍ത്തുന്നത് ഗെഹ്‌ലോട്ട് ജി എന്നാണ്.

സുഹൃത്തുക്കളെ കോണ്‍ഗ്രസ്, എസ് പി, ബി എസ് പി, ആം ആദ്മി പാര്‍ടി, കമ്മ്യൂണിസ്റ്റ് എല്ലാവരും ഒരിക്കല്‍ക്കൂടി ഒരുമിച്ച് രാജ്യത്തെ തെറ്റായ വഴിയില്‍ കൊണ്ടുപോകാന്‍ ആണ് ആഗ്രഹിക്കുന്നത്. ഞാന്‍ നിങ്ങളോടെല്ലാം ആവശ്യപ്പെടുന്നത്, ഈ ജനജാഗരണ്‍ സമ്മേളനത്തിലൂടെ രാജ്യത്തിലെ മുഴുവന്‍ ജനങ്ങളോടും ആവശ്യപ്പെടുന്നത് കഴിഞ്ഞ എഴുപത് വര്‍ഷമായി ഇവിടെ ഉള്ള പ്രശ്‌നമാണ് അഭയാര്‍ത്ഥികളുടേത്. ആര്‍ക്കും പരിഹരിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. മോദിജി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അതനുള്ള പരിഹാരം നടപ്പിലാക്കിക്കൊണ്ട് രാജ്യത്തിനു മുന്നോട്ട് പോകാനുള്ള വഴി തെളിയിച്ചു. ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റാന്‍ ആകും എന്ന് ആരും കരുതിയില്ല. മോദിജി അത് എടുത്ത് മാറ്റി. മുത്തലാഖ് ഇല്ലാതാക്കാന്‍ കഴിയും എന്ന് ആരും കരുതിയതല്ല. മോദി അതും എടുത്തുമാറ്റി. ഈ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം ലഭിക്കും എന്ന് ആരും കരുതിയതല്ല. അതും മോദിജി നടപ്പിലാക്കി. അയോദ്ധ്യയില്‍ രാംലല്ലയുടെ പവിത്രമായ മന്ദിരം ഉണ്ടാകും എന്ന് ആരും കരുതിയതല്ല, അതിനുള്ള മാര്‍ഗ്ഗവും ഇപ്പോള്‍ തെളിഞ്ഞുവന്നു. സൈന്യത്തിനു ഒരു സി ഡി എസ് (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്) ഉണ്ടാകും എന്ന് ആരും കരുതിയതല്ല. പാകിസ്താന്‍ ചെയ്യുന്ന ഓരോ ആക്രമണങ്ങള്‍ക്കും തക്കതായ മറുപടികൊടുക്കുന്ന കാര്യവും മോദിജി ചെയ്തു കാണിച്ചു തന്നു. മോദിജിയുടെ നേതൃത്വത്തില്‍ രാജ്യം പുരോഗതിയിലേയ്ക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം നടത്തുന്ന ഈ ശ്രമത്തിനെതിരായി ഭാരതാംബയുടെ സുപുത്രന്മാര്‍ എല്ലാവരും ഒന്നിച്ച് പൗരത്വ ഭേദഗതി നിയമത്തിനു പിന്തുണ പ്രഖ്യാപിക്കുന്ന ഈ ജന്‍ജാഗരണ്‍ സമ്മേളനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് മിസ്‌കാള്‍ പിന്തുണ അറിയിക്കുന്നതിനൊപ്പം വോട്ട് ബാങ്ക് പൊളിറ്റിക്‌സിനെതിരായി നമ്മുടെ ശക്തികാണിച്ചുകൊടുക്കണം എന്നും പറയുന്നു. അതാണ് വീരന്മാരുടെ ഈ ഭൂമിയില്‍ എന്റെ വാക്കുകള്‍ ഉപസംഹരിക്കുമ്പോള്‍ എനിക്ക് പറയാനുള്ളത്.രണ്ട് കൈകളും ഉയര്‍ത്തി മുഷ്ടിചുരുട്ടി അതിര്‍ത്തിയുടെ അപ്പുറത്ത് ഇപ്പൊഴും പീഡനങ്ങള്‍ ഏറ്റുവാങ്ങിക്കഴിയുന്ന ആളുകളുടെ അടുത്ത് എത്തുന്ന അത്രയും ഉറക്കെയുള്ള ശബ്ദത്തില്‍ അവരുടെ ഉത്സാഹം വര്‍ദ്ധിപ്പിക്കുന്ന വിധത്തില്‍ ഭാരത് മാത കി ജയ് എന്ന മുദ്രാവാക്യം എനിക്കൊപ്പം വിളിച്ചാലും. ഭാരത് മാത കി ജയ്… ഭാരത് മാത കി ജയ് ……. ഭാരത് മാതാ കി ജയ് വന്ദേ മാതരം വന്ദേ മാതരം വന്ദേ മാതരം

https://www.facebook.com/ovmthampi/posts/2667790820006188

 

Share198TweetSendShare

Latest stories from this section

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies