മെല്‍ബണ്‍: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് കൊണ്ട് ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ പ്രകടങ്ങള്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ സംഘടനകളാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. മെല്‍ബണിലെ വിക്ടോറിയ പാര്‍ലമെന്റിന് മുന്പില് നടന്ന കൂട്ടായ്മയില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്.
കേന്ദ്ര സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പിന്തുണ അറിയിച്ച് മെല്‍ബണിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. കൂടാതെ ഓസ്ട്രേലിയയിലെ കാട്ടുതീയില്‍ ഉല്‍കണ്ഠ രേഖപ്പെടുത്തുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ ജനതയോട് ആഹ്വാനവും ചെയ്തു.
കൂടാതെ ഭേദഗതി നിയമത്തെ പിന്തുണച്ച് ലണ്ടന്‍ നഗരത്തിലും പ്രകടനം നടന്നു. പാര്‍ലമെന്റ് ക്വയറില്‍ നടന്ന മാര്‍ച്ചില്‍ ഇന്ത്യന്‍ വംശജരായ നിരവധി ആളുകള്‍ പങ്കെടുത്തു.നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടത്തിവരുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം യുകെയിലെ മതേതര ജനാധിപത്യ സംഘടനകള്‍ ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് മുന്പില് അണിചേരുന്നിരുന്നു.
Discussion about this post