ഡൽഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഡൽഹിയിൽ ആവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിനൊപ്പം കൂടി ആം ആദ്മി പാർട്ടിയും പൗരത്വ ഭേദഗതി നിയമത്തെ എതിർത്തു. ഇവർ കള്ളങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ഡൽഹിയിൽ അദ്ദേഹം പറഞ്ഞു.
കശ്മീരിനെ രാജ്യത്തിന്റെ ഭാഗമാക്കി മാറ്റിയത് തെറ്റാണോയെന്ന് അദ്ദേഹം ചോദിക്കുന്നു. മുത്തലാഖ് നിയമം വഴി മുസ്ലീം സ്ത്രീകളുടെ അഭിമാനം സംരക്ഷിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post